താൾ:Rasikaranjini book 3 1904.pdf/461

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

485 ൯ ൬ ൫. ലെ ഒരു എഴുത്ത്

യുന്നത് . ഇപ്പോഴത്തെ അവസ്ഥക്കു ബഹുമാനപ്പെട്ട കുമ്പഞ്ഞിന്റെ ബലം തികച്ചിലായിട്ടു വരാഞ്ഞാൽ നിലനിന്നു കഴികയില്ലന്നത്രെ നമുക്കു തോന്നുന്നത് . എന്നു വരുമ്പോൾ ബഹുമാനപ്പെട്ട കുമ്പഞ്ഞിക്ക്

മലയാളത്തിൽ സ്ഥലങ്ങൾ പോകേണ്ടിവരുമല്ലോ .കുമ്പഞ്ഞിയും രണ്ടു സ്വരൂപവും അന്യോന്യം 

ഗുണദോഷം ഒന്നായി ചേർന്നു രികകൊണ്ട് കുമ്പഞ്ഞിയുടെ ബലം തികഞ്ഞ് എത്തിക്കഴിഞ്ഞാൽ എല്ലാവരുംകൂടി പ്രയത്നം ചെയ്യുമ്പോൾ ശത്രുവിന്റെ അമർച്ച വരുകയും ചെയ്യുമല്ലോ . മലയാളത്തിൽ ശേഷമുള്ള രാജാക്കന്മാര് പല പ്രകാരത്തിലും ബുദ്ധിമുട്ടി സങ്കടങ്ങളും അനുഭവിച്ചിരിക്കകൊണ്ട് കുമ്പന്നിയും രണ്ടും സ്വരൂപവുംകൂടി ഒന്നായിട്ടുള്ള പ്രയത്നം ചെയ്യുമ്പോൾ അതോടുകൂടി നിന്നിട്ടുള്ള പ്രയത്നം ഒന്നായിട്ടു വരികയും അതുകൊണ്ട് കുമ്പഞ്ഞിക്കും ചില കാര്യലാഭങ്ങൾ ഉണ്ടാവാനുള്ള സംഗതി ആയിട്ടും വരുമെന്നും അത്രെ നോം നിരൂപിച്ചിരിക്കുന്നത് .അതുകൊണ്ട് ഒക്കയും നമ്മുടെ ജനറാൾ വേണ്ടപ്രകാരം ഗുണദോഷം വിചാരിച്ച് വേണ്ടുന്ന ബലം അയക്കുമെന്നു കുമ്പഞ്ഞിയും രണ്ടു സ്വരൂപവും അന്യോന്യം വിശ്വാസം മേൽക്കുമേൽ വർദ്ധിച്ചു ചെല്ലാത്തക്കവണ്ണം വിചാരിച്ചുകൊള്ളുമെന്നും നാം നിശ്ചയിച്ചിരിക്കുന്നു . നമ്മുടെ ജനറാളും നാമുമായിട്ടുള്ള അന്യോന്യം വിശ്വാസത്തിന്റെ അടയാളത്തിന്ന് അസാരം ഒരു സൗശിന്യം കൊടുത്തയക്കുന്നതും നല്ല മനസ്സോടുകൂടി കൈക്കൊണ്ട് ഇവിടെ വേണ്ടും കാര്യങ്ങൾക്കും നമ്മുടെ ജനറാൾ ശരീരസ്വസ്ഥതയോടുകൂടി ഇരാക്കുന്ന പ്രകാരത്തിന്നും മറുപടി എഴുതി വരുകയും വേണം .


    പൂമാതിൽപുതുമൈപുണർന്നുപുകഴുംപാമ്പായിടുന്നോമന
    പ്പൂമെത്തപ്പുറമേറിയങ്ഹിനെമയങ്ങീടുംമറക്കാതലെ
    ഈമട്ടാഴിചുഴന്നൊരൂഴിയിലെഴുംമാച്ചാങ്കളിക്കിന്നിമേൽ
   നാമാളല്ലവലഞ്ഞുതെല്ലുകനിവുണ്ടായീടേണംകാക്കണം

നടവത്ത് മഹനമ്പീതിരി.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/461&oldid=168595" എന്ന താളിൽനിന്ന് ശേഖരിച്ചത്