താൾ:Rasikaranjini book 3 1904.pdf/460

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

484 രസികരഞ്ജിനി


അദ്ധേഹം ബാഛാ എന്ന നാമവും എടുക്കയും ചെയാതു . ഇക്കഴിഞ്ഞ മേടമാസത്തിൽ ടിപ്പൂസുൽത്താൻ കൊച്ചി കൊട്ടക്കു വന്നതിന്റെ ശേഷം തന്നെ വന്നുകാണേണമെന്നു മൂന്ന് കടലാസ്സ് എഴുതി ആളുവരികകൊണ്ട് അതിന്റെ ഗുണദോഷം എതിരേലരും തൃപ്പാപ്പി സ്വരൂപത്തിങ്കൽ രാജാവും നാമുമായിട്ടു വിചാരിച്ചാറെ ഇപ്പോൾ ചെന്നുകാണാഞ്ഞാൽ വേഗത്തിൽ രാജ്യം ഒതുക്കി ഏറിയദോഷം വരുമെന്നും അതുകൊണ്ട് ചെന്നു കാണുകേ ആവൂ എന്നും തൃപ്പൂണിത്തുറവെച്ച തമ്മിൽ കൂടിക്കാഴ്ച ഉണ്ടായതിന്റെശേഷം എതിരേലരും രാജാവുമായിട്ടും വിചാരിച്ചു നിശ്ചയിക്കകൊണ്ട എടവമാസം 14-നും പാലക്കാട്ടശ്ശേരിക്കുചെന്ന് 14, 15, 16 തീയ്യതിയുമായിട്ട് ടിപ്പസുൽത്താനുമായിട്ട് കണ്ടു പറഞ്ഞു കൊണ്ട് 16 -നു അവിടെനിന്നു ഇങ്ങോട്ടു മടങ്ങിപ്പോരുകയും ചെയാതു . കണ്ടു പറഞ്ഞതിന്റെ ശേഷമായിട്ടുള്ള വർത്തമാനങ്ങളും താൽപ്പര്യമായിട്ടു കേട്ട അവസ്ഥയും എതിരേലരേയും തൃപ്പാപ്പി സ്വരൂപത്തിങ്കൽ രാജാവിനെയും ബോധിപ്പിച്ചിരുന്നതുകൊണ്ട് എതിലേരരുടെ യും രാജാവിന്റെയും കടലാസ്സ് എഴുതി വരുന്നതുകണ്ടപ്പോൾ ഒക്കേയും അറിയാമല്ലോ . ടിപ്പുബഛോ അറിപതിനായിരം പുരുഷത്തോളം ഇങ്ങോട്ടക്കു വന്നത് നെടുംകോട്ടകളും കൊടുങ്ങല്ലൂര് കൊട്ടയുടെയും ഉറപ്പുകൾ കണ്ട് ഇതുമ്മണ്ണം ഉണ്ടായിരിക്കുവെന്നും ബാഛാ ഗ്രഹിക്കകൊണ്ട് തിരിച്ച് അങ്ങോട്ടേക്കാ പോകുകയും ചെയ്തു . വേനൽ പിറന്നാൽ ഏറിയ ബാലത്തോടും വരുമെന്നും പാലക്കാട്ടശ്ശേരി നമുക്കു വിശ്വാസമുള്ള ഒരു ആള് പറകയും ചെയ്തു . നാം ബഹുമാനപ്പെട്ട കുമ്പത്തിയെ വിശ്വസിച്ചു നടന്നു വരുന്ന അവസ്ഥയും നമുക്കുവന്നിരിക്കുന്ന ഛേദങ്ങളും വൈഷമ്യങ്ങളും പല സംഗതിക്കലു നാം എഴുതിക്കൊടുത്തയച്ചിരിക്കകൊണ്ട് ബോധിച്ചല്ലോ ഇരിക്കുന്നു . ഇപ്പോൾ കൊച്ചിക്കോട്ടയിൽ വാഴുന്ന എതിരേലരുടെ

ബുദ്ധിശക്തികൊണ്ടും ഉപായങ്ങൾകൊണ്ടും അവസ്ഥപോലയുള്ള സഹായങ്ങൾ നമുക്കു ചെയ്തു വരികകൊണ്ടും അത്ര ഒരു പ്രകാരത്തിൽ നിലനിന്നു കഴിഞ്ഞു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/460&oldid=168594" എന്ന താളിൽനിന്ന് ശേഖരിച്ചത്