താൾ:Rasikaranjini book 3 1904.pdf/353

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കൗമാരാവസ്തയിൽതന്നെ ഇരിക്കേണ്ടിവന്നു. ഹിന്തുസ്ത്രീകൾക്കു കൗമാരാവസ്തപോലെ അത്ര വലുതായ ദുഃഖം വേറെ ഒന്നുംതന്നെ ഇല്ല. അവളുടെ ജാതിക്കാർ ദരിദ്രന്മാരും നീചന്മാരുമായിരുന്നു. അ വരിൽ ആരെ എങ്കിലും വിവാഹംചെയ്യാൻ അവൾക്കു ഒട്ടുംതന്നെ മനസ്സുണ്ടായിരുന്നില്ല. ശ്രേഷ്ഠജാതിയിലുള്ള ഒരാളെ വിവാഹംകഴി ക്കേണമെന്നായിരുന്നു യാഹിലയുടെ മുഖ്യമായ ആഗ്രഹം. എ ന്നാൽ ഈ ആഗ്രഹം എത്ര അസാദ്ധ്യമായിരുന്നു എന്ന് യാഹില ക്കുതന്നെ അറവുണ്ടായിരുന്നതുകൊണ്ടു തന്റെ നിർഭാഗ്യസ്ഥിതിയെ പ്പറ്റി അവൾ വളരെ വ്യസനിച്ചു.

 മകളുടെ വ്യസനാകണ്ട്, അച്ഛനും തന്നെ വ്യസനിച്ചു. എ

ന്നാൽ ആ ദുഖശാന്തിക്കുള്ള ഉപായം അയാൾ കണ്ടില്ല. മനുഷ്യ ജീവിതമാകുന്ന തന്തുസന്തതി സമ്മിശ്രരചനയോടുകൂടിയതും സമ ഗ്രമാകുംവണ്ണം ഉൽഗ്രസ്ഥിതിയല്ലാത്തതും ആണെന്നു പറയാൻ ഗ്രഹി ച്ചു. സമാനപദസ്ഥന്മാരേക്കാൾ ഉന്നതസ്ഥിതിയിലാക്കിയ തന്റെ ധനം, ക്രമേണ പുഷ്പ്പിച്ചു പരിപക്വങ്ങളായ ഫലങ്ങളായി ഫരിണ മാക്കുന്ന തന്റെ നിർഭാഗ്യത്തിന്റെ ബീജത്തെയും അങ്കുരിപ്പിച്ചു. ആ പല്ടക്കാലങ്ങളിൽ മാത്രമല്ല, സമ്പത്സമൃദ്ധിയുള്ളകാലത്തും ഒരുവൻ തന്റെ ചിത്തശാന്തി നശിച്ച്, അതിദുഖിതനായേക്കാം എന്നു പറയന്ന് അനുഭവസിദ്ധമായി. അവൻ ഒരു ധനികനായിത്തീർന്നു എങ്കിലും ആ ധനംതന്നെ അവനെ സമാനപദസ്ഥന്മാരേക്കാൾ ഉന്നതസ്ഥിതിയിൽ ആക്കുകയും തന്നിമിത്തം അവൻ അവരിനി ന്നു ഒരു വിവിക്തവാസിയായി തീരുകയും ചെയ്തു. ദൈവസൃഷ്ടി കൾക്കെല്ലാം പൈതൃകമായി സിദ്ധിച്ചതായ പരസ്പരാനുരാഗബന്ധ ത്തോടുകൂടിയ ഹൃദയസമഃഗമമാകുന്ന ആ അനുഗ്രഹം സിദ്ധിക്കാൻ അവന്റെ പുത്രിക്കു അയാളുടെ ധനംതന്നെ പ്രതിബന്ധമായിത്തീർ ന്നു. പ്രഗത്ഭമായും മൃദുളമായുമുള്ളതന്റെ മനസ്സിന്നു തീരെ വിരോ ധമായ വിവാഹംകൊണ്ടല്ലാതെ സകലഹിന്തുക്കൾക്കും മോക്ഷപ്രാ പ്തിക്കു ഹേതുവായ സ്വവംശപ്രതിഷ്ഠക്ക് അവൾക്കു വേറെ മാർഗ്ഗം

ഇല്ലായിരുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/353&oldid=168530" എന്ന താളിൽനിന്ന് ശേഖരിച്ചത്