താൾ:Rasikaranjini book 3 1904.pdf/352

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഴിഞ്ഞ ബൂവർയുദ്ധം നടന്നിരുന്ന കാലത്തു നമ്മുടെ പക്ഷിഡാകുടർ വളരെ വ്യസനത്തോടുകൂടി ഒരു സ്നഹിതനോടു 'കഷ്ടം! ഈയുദ്ധ ത്തിന്റെ കലാപം നിമിത്തം എന്റെ മരുന്നുകൾ സമയത്തിന്നെ ത്താതെ എത്ര സാധുപ്പക്ഷികളാണ് തെക്കെ ആപ്രിക്കായിലും ട്രാൻ സ്വാളിലും മരിച്ചു പോകാനിടയുള്ളത് 'എന്നു പറഞ്ഞുവത്ര.ഇ പ്പോൾ റഷ്യയും ജപ്പാനും തമ്മിൽ നടക്കുന്ന യുദ്ധത്തിൽ മഞ്ചുറി യായിലെ മലമ്പ്രദേശങ്ങളിലും പരസ്പരം വെടിവെച്ചും ,പട്ടിണികിട ന്നും,ദാഹിച്ചും രോഗാക്രാന്തൻമാരായും കൂട്ടംകൂട്ടമായി മരിക്കുന്ന മ നുഷ്യക്കുറിച്ചല്ല, ഈ യുദ്ധം നിമിത്തം ജപ്പാൻ,ചൈന,റഷ്യ ഈ രാജ്യങ്ങളിലേക്കു താൻ അയക്കുന്ന സാധുപക്ഷികളെ കുറിച്ചായുരി ക്കും നമ്മുടെ പക്ഷിഡാകുടർ അധികം വിചാരം എന്നു പറ ഞ്ഞാൽ അധികം തെറ്റിപ്പോകുമെന്ന് തോന്നുന്നില്ല.

       സി.എസ്.ഗോപാലപ്പണിക്കർ,ബി.എ
                        ചണ്ഡാളൻ
                      രണ്ടാം അദ്ധ്യായം

ചക്രവർത്തി തന്റെ കട്ടിലിൽകയറിയ മുതൽക്കു പറയന്റെ കുടുംബം അഭിവൃദ്ധിയെ പ്രാപിച്ചു..ചക്രവർത്തിയുടെ സൗജന്യ മായ പണം കൊണ്ട് അവൻ കന്നുകാലികളെ വാങ്ങി കാട്ടിൽനിന്നു കൊണ്ടുവന്ന പുല്ലുകൊണ്ട് അവയെ തീറ്റി രക്ഷിച്ചു .അവയെ ആ ദായത്തിൽവിറ്റ് രണ്ടായിരം പൊന്നുറുപ്പികയെ അവൻ ക്ഷണം വർദ്ധിപ്പിച്ചു.കുറച്ചുകാലത്തിനുള്ളിൽ ജാഗ്രതയോടുകൂടി പ്രയത്ന ത്താൽ പറയൻ ഒരു ധനികനായി തീർന്നു .യാഹില എന്നു പേരാ യ അവന്റെ പുത്രി യൌവ്വനാവസ്ഥയെ പ്രാപിച്ചു. നാട്ടുകാരെല്ലാം അവളുടെ സൗന്ദര്യാതിശയത്തെക്കുറിച്ച് വളരെ പ്രശംസിച്ചു പ റഞ്ഞു എങ്കിലും അവളുടെ ജാതിഹീനതമിത്തം ആരും തന്നെ അ

വളെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചില്ല.അതിനാൽ യാഹില










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/352&oldid=168529" എന്ന താളിൽനിന്ന് ശേഖരിച്ചത്