താൾ:Ramayanam 24 Vritham 1926.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-4-



ടെ മദ്ധ്യേ പതിനഞ്ചുപദ്യങ്ങൾ വേറെ ഒരു വൃത്തത്തിൽ കാണുന്നതാണ്. അതില്ലെങ്കിലും കഥാഗതിക്കു യാ തൊരു വൈഷമ്യവും വരുന്നതല്ലാ. അതിലെ വിഷയം രാമന്റെ രാജ്യഭാരവർണ്ണനമാണ്. അതിശ:യോക്തി, ശ്ലേഷം മുയലായി സ്ഥൂലങ്ങളും കൃത്രിമങ്ങളുമായ ചില വർണ്ണത്തകിടുകളേക്കൊണ്ടുള്ള അലങ്കാരപ്പണികൾ മാ ത്രമേ അതിലുള്ള. ഈ കവി, മറെറാരേടത്തും അതി വ ർണ്ണനംചെയ്തു കാണാത്തുകൊണ്ട്, ആ ഭാഗം വേറെ ആരെങ്കിലും ഉണ്ടാക്കിച്ചേർത്തതായിരിക്കുമോ എന്നും ചിലർ ശങ്കിക്കുന്നവരായിട്ടില്ലെന്നില്ല.

ഈ ഗ്രന്ഥത്തിന്റെ സ്വഭാവം ആകപ്പാടെ ആ ലോചിച്ചാൽ ഇതുഭാഷയിലുള്ള ഒരു മഹാകാവ്യമാണെ ന്നാണു പറയേണ്ടത്. സാഹിത്യശാസ്ത്രനിയമം അനു സരിച്ചുള്ള നഗരാർണ്ണവാദിവർണ്ണനകളിൽ മിക്കതിനും ഇ തിൽ സ്ഥാനം കൊടുത്തിട്ടുണ്ട്. എന്നാൽ മാഘാദികാവ്യങ്ങളിലെപ്പോലെ അതിദീർഘങ്ങളായ വർണ്ണനകൾ ഒരേടത്തുമില്ല;ഉള്ളതു സന്ദർഭത്തിനു ചേർന്നതും മിതവു മായിരിക്കും നായികാദികളുടെ അംഗവർണ്ണനാപ്രസംഗ യമേയില്ല. എന്നാൽപാത്രങ്ങളുടെ സാക്ഷാൽസ്വാഭാവം അവരുടെവാക്കുകളെക്കൊണ്ടും പ്രവൃത്തികളെക്കൊണ്ടും തെളിയിക്കുകയെന്നുള്ളകവിധർമ്മത്തെ ഒരേടത്തുംവിട്ടുക ളഞ്ഞിട്ടുമില്ല നായികാനായകാദികഥാപാത്രങ്ങൾക്കുമാ ത്രമല്ലാ,ലോകത്തിലുള്ള സ്ഥാവരജംഗമരൂപങ്ങളായ സ കലവസ്തുക്കൾക്കും ഇഷ്ടാനിഷ്ടസംഭവങ്ങളെക്കൊണ്ടുണ്ടാ കുന്ന സമവിഷമദശാഭേദങ്ങളേയും, തന്നിമിത്തമുണ്ടാകു




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Ramayanam_24_Vritham_1926.pdf/7&oldid=168435" എന്ന താളിൽനിന്ന് ശേഖരിച്ചത്