- 5 - ന്ന വികാരങ്ങളേയും ദൈവസൃഷ്ടി വിലക്ഷണമായ ത ന്റെ വാങ്മയസൃഷ്ടികൊണ്ടു കവി വായനക്കാർക്കുസർവ ഥാ ആഹ്ലാദമയമായ അനുഭവമുണ്ടാക്കിക്കൊടുക്കുന്ന താണ് ഒരു ഉത്തമസാഹിത്യമെന്നും, ഈ വക ഗുണ ങ്ങളെല്ലാം തികഞ്ഞിട്ടുള്ള ഒരുസാഹിത്യം ആ ആദികാ വ്യമല്ലാതെമറെറാന്നുമില്ലെന്നും സർവ്വസമ്മതമാണല്ലൊ. അങ്ങനെയുള്ള ആ രാമായണകഥയുടെ നാനാഭാഗങ്ങ ളെയും നാതിസംക്ഷേപവിസ്തരമായി ഇതിൽപ്രതിപാ ദിച്ചിട്ടുള്ളതിനാൽ ഇതിന്റെ രസാത്മകതയെപ്പറ്റിഅ ധികം വിവരിക്കേണ്ടതില്ല. ചുരുക്കിപ്പറയുന്നതായാൽ രാമായണത്തിൽഎവിടെയെവിടെ ഏതേതു രസങ്ങൾ ധാരാവാഹികളായി കാണപ്പെടുന്നുണ്ടോ അവിടെ യ വിടെ അതതു രസങ്ങൾ ഇക്കാവ്യം വായിക്കുന്നവർക്കും മി തമായി ആസ്വദിപ്പാൻ പ്രയാസമില്ല. ഉപമ, ഉൽപ്രേ ക്ഷ. രൂപകം, അതിശയോക്തി മുതലായ അർത്ഥാലങ്കാ രങ്ങളും, ആദ്യപ്രാസം, അന്ത്യപ്രാസം, അഷ്ടപ്രാസം, അനുപ്രാസങ്ങൾ മുതലായ ശബ്ദാലങ്കാരങ്ങളും അശേ ഷം ദാരിദ്ര്യംകൂടാതെ ഇതിൽ പ്രയോഗിച്ചിട്ടുണ്ട്. എ ന്നാൽ ദ്വിതീയാക്ഷരപ്രാസം നിബന്ധിച്ചില്ലെങ്കിൽ കൈരളീവനിതക്കു മംഗല്യഹാനി വന്നവപോകുമെന്നുള്ള ഭയം പണ്ഡിതനായ ഈ കവിയെ ബാധിച്ചിട്ടില്ലെന്നു തോന്നത്തക്കവണ്ണം അത്ര ധാരാളം പദ്യങ്ങൾ ദ്വിതീ യാക്ഷരപ്രാസമില്ലാതെ തന്നെ ഇതിൽ കാണ്മാനുണ്ട്
ഇതിലെ മിക്ക വൃത്തങ്ങളിലേയും പദ്യങ്ങൾ മാ
ത്രാപ്രധാനങ്ങളായ ദ്രാവിഡവൃത്തങ്ങളിൽ രചിക്കപ്പെ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |