ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
- എണ്ണമിട്ട ലിസ്റ്റിലെ അംഗം
- തിരിച്ചുവിടുക ലക്ഷ്യതാളിന്റെ പേര്
രാമായണം
തെ പ്രതാപലങ്കേശ്വരനായി വാഴുന്നു. ത്രൈലോക്യനാഥനായ ഇന്ദ്രനാകട്ടേ യാതൊരു സ്ഥാനമാനങ്ങളുമില്ലാതെ അശരണനായിട്ടുഴലുന്നു. ഹന്ത! കഷ്ടം. എന്നു താല്പര്യം. (൧൫) "വാസ്തവമിതീശ! യമനേറി നടകൊള്ളും
പോത്തിനു പിടിച്ച പിണി ചാടുകളിഴപ്പാൻ, ധൂർത്തമതി വന്മരമിഴപ്പതിനു ചേർത്തൂ പേർത്തുമയിരാവതഗജത്തെ ഹരിരാമ."
വ്യാ __വാസ്തവം=സത്യം. ഈശ:=(അ. പു. സം. ഏ). ഹേ ഈശ്വര! ഞാൻ ഈ പറയുന്നതു സത്യമാണ്. യമൻ=അന്തകൻ. പിണി=ബാധ. ('പിണിയാൾ' മുതലായ പ്രയോഗങ്ങൾ നോക്കുക.)ചാടുകൾ=വണ്ടികൾ. ഇഴക്കുക=വലിക്കുക. ധൂർത്തമതി=ദുർബുദ്ധി. വന്മരം=വലിൊ തടി. അയിരാവതഗജം=ഐരാവതം എന്ന ഇന്ദ്രവാഹനമായ ആന. (ദ്രാവിഡരൂപം). ഇന്ദ്രാദികളുടെ വാഹനങ്ങൾക്കും അതാതിന് അനുരൂപമായ പണി വേറേ കല്പിച്ചു. (൧൬) " കാമവശനായവനുറക്കറയിൽ വീണാൽ
മാമക വിലാസിനികൾ കാലുഴിക വേണം, മേനക നനപ്പതിനടിപ്പതു രംഭാ ഉർവ്വശിതിലോത്തമ തളിക്ക, ഹരിരാമ." വ്യാ __ കാമവശൻ=കാമക്രീഡാതൽപരൻ. 'സ്വാപവശൻ' എന്നും പാഠാന്തരമുണ്ട് . 'ഉറക്കത്തിനു അധീനൻ' എന്നർത്ഥം. ഉറക്കറ=ഉറങ്ങുവാനുള്ള മുറി . (പള്ളിയറ) മാമകവിലാസിനികൾ=എന്റെ സുന്ദരിമാർ (ദേവസ്ത്രീകൾ)ശേഷം സ്പഷ്ടം.
(൧൭)" സൂരികളെ രാപ്പകൽ നടന്നു കരയിക്കും
ശൗര്യനിധി രാവണനുടേ ഭുജബലത്താൽ,
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Pradeeptiruvalla എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |