താൾ:Ramayanam 24 Vritham 1926.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

  ഇരുപത്തിനാലുവൃത്തം  11

ങ്കിൽ വാസുകി ). പൂട്ടറ= ഭണ്ഡാരമുറി. വൈശ്രവണം = ( അ.പു.ദ്വി.ഏ.) വൈശ്രവണനെ. വൈശ്രവണൻ ധനേശനാകകൊണ്ടു പണം വെച്ചു പൂട്ടുകയും ത്റന്നെടുത്തു പെരുമാറുകയും ചെയ്‌‌വാൻ സാമാർത്ഥ്യമുണ്ടായിരിക്കുമല്ലൊ. ചട്ടമിതു ദുഷ്ടനിശിചാരി = ഇതു ദുഷ്ടനായ രാക്ഷസന്റെ ചട്ടമാകുന്നു. ഇവിടെ 'നിശിചാരി' എന്നതിൽ ഷഷ്ഠിപ്രത്യയം ലോപിച്ചിരിക്കുന്നു.

 അഷ്ടനാഗങ്ങളെപ്പറ്റി വരാഹപുരാണം നാഗോൽപത്തിയിൽ താഴേ കാനും പ്രകാരം പറയുന്നു:-
 "സൃജതാ ബ്രഹ്മണാ സൃഷ്ടിം മരീചിസ്സൂതികാരണം , പ്രഥമം മനസാധ്യാതസ്തസ്യപുത്രസ്തുകശ്യപ: . തസ്യ ദാക്ഷായണീ ഭാര്യാ കദ്രുർന്നാമ ശുചിസ്മിതാ, മാരിചോജനയാമാസ തസ്യാം പുത്രാൻ മഹാബലാൻ അനന്തരം വാസുകിം ചൈവ കം ബളം ച മഹാബലം കാർക്കോടകം ച രാജേന്ദ്ര ! പത്മം ചാന്യം സരീസൃപം മഹാപത്മം തഥാ ശംഖം ഗുളികം ചാപരാജിതം ഏതേകശ്യപദായാദാ: പ്രധാനാ: പരികീർത്തിതാ: ഏതേഷാം തു പ്രസൂത്യാതു ഇദാമാ പൂരിതം ജഗൽ."

(൧൪) "സ്തംഭശതശുംഭിതമഹാമണിപുരാഗ്രേ
കുംഭമുഖരാക്ഷസദുരുക്തിവശവർത്തീ,
സതംഭമയനായ്‌‌വസതി സമ്പ്രതി ദുരാത്മാ
ജംഭരിപുതാനഹതി , ഹന്ത ഹരിരാമ .

{{ഇട} വ്യാ - സ്തംഭ....പുരാഗ്രേ = ( അ.ന. സ.ഏ.) അനേകം തൂണുകളെക്കൊണ്ടു ശോഭിച്ച ഏറ്റവും വിശാലവും വിചിത്രവുമായ മാളികയുടെ മുകളിൽ. കുംഭ....വശവർത്തിനീ = (ന.പു.പ്ര.ഏ.) കുംഭൻ മുതലായ രാക്ഷസന്മാരുടെ ദുരുപദേശങ്ങൾക്കു വശനായിട്ട് . സ്തംഭമയനായി = ഒരു തൂണുപോലെ ഒരു കുലുക്കവുമില്ലാതെ. വസതി = (ക്രി. ലട്ട്. പ. പ്ര. ഏ) വസിക്കുന്നു. സമ്പ്രതി =(അവ്യ) ഇപ്പോൾ. ദുരാത്മാ= ദുഷ്ടൻ . ജംഭരിപു = ദേവേന്ദ്രൻ . അഗതി = ശരണമില്ലാത്തവൻ . ദുഷ്ടനായ രാവണൻ ദുർമ്മന്ത്രികളുടെ ദുരുപദേശവും കേട്ടുകൊണ്ടു വലിയ ഏഴുനിലമാളികയിൽ യാതൊരു കുലുക്കവും കൂസലുമില്ലാ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujanika എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Ramayanam_24_Vritham_1926.pdf/24&oldid=168385" എന്ന താളിൽനിന്ന് ശേഖരിച്ചത്