താൾ:Ramayanam 24 Vritham 1926.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
രാമായണം

നാൽ ഇതിന് 'ഇരുപത്തുനാലുവൃത്തം' എന്നു പേർ കല്പിച്ചിരിക്കു ന്നു. സംസ്കൃതത്തിൽ പദ്യങ്ങളുടെ ഛന്ദസ്സിനുള്ള 'വൃത്തം' എന്ന സം ജ്ഞയെ പുരസ്കരിച്ചല്ല; ഈ ഒന്നാം വൃത്തത്തിലുള്ള പദ്യങ്ങളുടെ വൃത്തം 'ഇന്ദുവദന'യാകുന്നു. "ഇന്ദുവദനക്കു ഭജസം ന ഗുരു രണ്ടും" എന്നു ലക്ഷണം. (വൃത്തമജ്ഞരി) ഗ്രന്ഥാരംഭത്തിൽ ആദിഗുരുവായ ഭഗണം പ്രയോഗിച്ചിരിക്കുന്നതിനാൽ അതിനു ചന്ദ്രൻ ദേവതയും, 'പ്രഖ്യാതകീർത്തി' ഫലവുമാകുന്നു.

 (൨) ഉത്തമപുരാണപുരുഷന്റെ ചരിതാനാ-
    മുത്തമമിതാദിരഘുനായകചരിത്രം.
    ഭക്തിയൊടു ചൊല്ലുവതിനിന്നു തുനിയുന്നേൻ
    മുക്തിപദമേകുവതിനാശു ഹരിരാമ.

വ്യാ-ഉത്തമ.....പുരുഷൻ=വിഷ്ണു. ചരിതനാം=(അ. ന. ഷ. ബ) കഥകളിൽ വച്ച്. ഉത്തമം=പ്രധാനം. ആദി....ചരിത്രം= ആദി കാവ്യവിഷയമായ ശ്രീരാമന്റെ ചരിത്രം. മുക്തിപദം=മോ ക്ഷം. ആശു=(അവ്യയം) വേഗത്തിൽ. ഈ പദ്യംകൊണ്ടു പ്രതി ജ്ഞയും ഫലശ്രുതിരൂപമായ പ്രരോചനയും ചെയ്തിരിക്കുന്നു. "രോ വനാർത്ഥാ ഫലശ്രുതി2" എന്നുണ്ടല്ലോ.

 (൩) രാക്ഷസകുലാധിപതിരാവണഭുജോഷ്മ-
    ത്തീക്കനലിൽ വീണുഴലുമത്രിദശപാളീ.
    പാൽക്കടലിൽ മേവിന പുരാണപുരുഷന്റെ
    കാക്കലടിപ്പെട്ടു ഭുവി വീണു ഹരിരാമ.

വ്യാ--രാക്ഷസ....തീക്കനൽ =രാക്ഷസരാജാവായ രാവണന്റെ കയ്യൂക്കാകുന്ന തീക്കനൽ. ത്രിദശപാളി=ദേവസമൂഹം. പാൽ....പുരു ഷൻ=പാൽക്കടലിൽ പള്ളി കൊള്ളുന്ന മഹാവിഷ്ണു. അടിപെടുക= ശരണംപ്രാപിക്കുക. ഭുവി=(ഊ സ്ത്രീ. സ. ഏ). ഭൂമിയിൽ. വീഴുക= നമസ്കരിക്കുക. രാവണഭുജോഷ്മാവിനു തീക്കനലിനോടു അഭേദം ക ല്പിച്ചിരിക്കുന്നതിനാൽ രൂപകാലങ്കാരം.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Ramayanam_24_Vritham_1926.pdf/15&oldid=168375" എന്ന താളിൽനിന്ന് ശേഖരിച്ചത്