താൾ:Ramayanam 24 Vritham 1926.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
രാമായണം.
ഇരുപത്തിനാലുവൃത്തം.
------------------
ഹരി:ശ്രീഗണപതായേ നമ:
അവിഘ്നമസ്തു.
------------------

(൧) വെണ്മതികലാഭരണനംബിക ഗണേശൻ

    നിർമ്മലഗുണാ കമല വിഷ്ണുഭഗവാനും,
    നാന്മുഖനുമാദികവിമാതു ഗുരുഭൂതൻ
    നന്മകൾ വരുത്തുക നമുക്കു ഹരിരാമ.

വ്യാഖ്യാനം-ഗ്രന്ഥാരംഭത്തിൽ കവി ഇഷ്ടദേവതാനമസ്കാരരൂ പമായ മംഗളം ചെയ്യുന്നു. വെണ്മതികലാഭരണൻ=ചന്ദ്രക്കല ചൂടു ന്നവൻ (ശിവൻ)-അംബിക=പാർവ്വതി. ഗണേശൻ=ഗണപതി. നിർമ്മലഗുണാ=നല്ലഗുണങ്ങളുള്ളവൾ. കമല=ലക്ഷമീദേവി. നാന്മു ഖൻ=ബ്രഹ്മാവ്. ആദികവിമാതു്=സരസ്വതിദേവി. നന്മകൾ= മംഗളങ്ങൾ. ഹരിരാമ. ഇതു ഏകപദമായി സ്തോത്രരൂപേണ പ്ര യോഗിച്ചിരിക്കുന്നു. വ്യസ്തപദമാണെങ്കിൽ ഹരേ രാമ. എന്നു പ്ര യോഗിക്കേണ്ടതായിരുന്നു. ഇവിടെ ത്രിമൂർത്തികളെ അവരുടെ ശ ക്തികളോടുകൂടി വന്ദിച്ചിരിക്കുന്നത്, "ശിവശ്ശക്ത്യായുക്തോയദി ഭ വതി ശക്ത: പ്രഭവിതും" എന്നിത്യാദി സകളോപസസനസിദ്ധാന്ത ത്തെ അനുസരിച്ചുള്ളതാകുന്നു. വിഷ്ണുരൂപനായ ശ്രീരാമന്റെ നാ മം എല്ലാ ശ്ലോകങ്ങളുടെയും അവസാനത്തിൽ ഒരു പല്ലവരൂപേണ ചേർത്തിരിക്കുന്നതിനാൽ ഇതു ഭഗവൽ സ്തോത്രരൂപമായ ഒരു ഗാന കാവ്യമാകുന്നു. ഈ കാവ്യത്തിൽ ഇരുപത്തിനാലു സർഗ്ഗങ്ങളുള്ളതി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Ramayanam_24_Vritham_1926.pdf/14&oldid=168374" എന്ന താളിൽനിന്ന് ശേഖരിച്ചത്