Jump to content

താൾ:Ramarajabahadoor.djvu/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രിച്ചു ധരിപ്പിച്ചു. തന്റെ കൈയിൽ ഒരു ചെറിയ പണപ്പൊതി ചേർക്കപ്പെട്ടതും താൻ ഒരു യന്ത്രദണ്ഡത്താൽ നിഷ്ക്രാന്തനാക്കപ്പെട്ടതും മാത്രം അടുത്ത സംഭവങ്ങളായി ആശാൻ അറിഞ്ഞു. അന്നത്തെ കൂടിക്കാഴ്ചയും ആദായപ്രദായകമായി കഴിഞ്ഞതിലുള്ള സന്തോഷത്തോടെ ആശാൻ കാട്ടിൽനിന്നു ഭവനനിരകൾ നില്ക്കുന്ന പ്രദേശത്ത് എത്തുന്നതുവരെ പറക്കുകതന്നെ ചെയ്തു. ആശാന്റെ നിർഗ്ഗമനം ഉണ്ടായതിനെത്തുടർന്നു ശുഭ്രവസ്ത്രധാരിയായ ഒരു അതികായൻ ദണ്ഡപാണിയായി ഒന്നുരണ്ട് അനുചരന്മാരോടൊന്നിച്ച് അതിവേഗത്തിൽ മാണിക്കഗൗണ്ഡന്റെ വ്യാപാരശാലയിലേക്കു യാത്രയായി.

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/60&oldid=168320" എന്ന താളിൽനിന്ന് ശേഖരിച്ചത്