താൾ:Ramarajabahadoor.djvu/416

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഷിച്ചും എന്നാൽ സുചിതമായ സംഭവത്തിന്റെ സ്വഭാവം മനസ്സിലാകാതെ സംഭ്രമിച്ചും മാധവമേനോൻ ഉപചാരനിയമങ്ങളിൽ ഒരു പാഠദായകൻ എന്നപോലെ തൊഴുതുകൊണ്ടു പിൻവാങ്ങി.

ദിവാൻജി: "നിങ്ങടെ തിരുമേനീടെ യോഗ്യത ഇപ്പോൾ കണ്ടില്ലേ? കഥകളെല്ലാം പിന്നീടു പറയാം. തല്ക്കാലം ആ കുട്ടിയെ ഒന്നു തലോടി അനുഗ്രഹിക്കുക. അതിന്റെ ദുരിതം നീങ്ങി സുഖപ്പെടട്ടെ. പിതൃകർത്തവും എന്ന്-"

ഉണ്ണിത്താൻ: "നിറുത്തണേ യജമാനനേ! ഈ പാഠകം ചൊല്ലുക എനിക്കും കുറേശ്ശ വശമുണ്ട്. കേൾക്കണം. ഭാഗ്യംകൂടി അനുഗ്രഹിച്ച ഒരു ചെറുകലിഭൃംഗം ഒരു പെണ്ണിനെ മോഹിച്ചു. അവളെ ചുറ്റി, മറ്റൊരു വണ്ടത്താൻ മുരണ്ടു നടന്നിരുന്നു. കലിഭൃംഗം ഒരു ദ്വാപരിയെ അയച്ച് അതിന്റെ മാളത്തിൽ കൊണ്ടുപോയി കണ്ടു ചിലതുറച്ചു. ആദ്യവണ്ടത്താൻ ചെവിക്കുചെവി അറിയാതെ ഒരു കുടുക്കിലുമായി. കാര്യങ്ങളെല്ലാം ഭംഗിയിൽ കലാശിപ്പിച്ചുകൊണ്ട് - ചെലവില്ലാതിരിക്കണ്ടേ- ആദ്യ ജന്തുവിനെക്കൊണ്ടു പെണ്ണിനെ മുണ്ടുകൊടുപ്പിച്ചു. ഭർത്താസ്ഥാനം-" (ഉണ്ണിത്താന്റെ ദേഹം കോപത്താൽ വിറകൊണ്ടു, ഉപമാപ്രയോഗം സ്മൃതിയിൽനിന്നു കൊഴിഞ്ഞു). "അല്ലെങ്കിൽ അതെന്തിനു പറയുന്നു? ആ കൊടന്തച്ചെറുക്കൻപോലും ഇവനെ പരിഹസിച്ചു. ലോകർ ഇടക്കണ്ണിട്ടു നോക്കി. ഈ പ്രേമസന്താനം അച്ഛനെന്ന പേരു ചുമക്കുന്ന ഇവനെ കണ്ടുവോ കേട്ടുവോ? എന്നായി! കൊല്ലാൻകൂടി ചാടാത്തതു ഭാഗ്യം! ചന്ദ്രഹാസം - അല്ല - മാനം എന്നൊന്നില്ലേ? അതു പേടിച്ച് ഇവൻ മിണ്ടീല്ല. എന്നിട്ടും ഇവനെ അങ്ങോട്ടോടിച്ചു, ഇങ്ങോട്ടോടിച്ചു, കഴിയുംവണ്ണമെല്ലാം കഷായിപ്പിച്ചു. തിരുമനസ്സിലേക്കുവേണ്ടി ഒരു പട ചേർത്തപ്പോൾ ഇതാ ചങ്ങലയില്ലാത്തടവിലുമാക്കി, ഒരു തിരുവെഴുത്തും വാങ്ങി. 'പറയുന്നതെല്ലാം ഇവൻ കേൾക്ക്' എന്ന് ഉത്തരവും. കൗടില്യന്റെ നയം ഇതിലെത്ര ഭേദം! ഇതേതു നരകവിദ്യ?"

ഉണ്ണിത്താൻ ചില ശ്ലോകങ്ങളും ചൊല്ലിത്തുടങ്ങി. അതുവരെ ബന്ധുനില കൈക്കൊണ്ടിരുന്ന ദിവാൻജി മന്ത്രിഗൗരവത്തോടെ ഭൂചക്രം നോക്കി ആസനസ്ഥനായി ഇങ്ങനെ ആരംഭിച്ചു. "ആട്ടെ, ഉണ്ണിത്താൻ, പ്രസംഗം ഭംഗിയായി. നിങ്ങളുടെ പടചേർപ്പ് ആരുടെ അനുമതിയോടെ, എന്തിനായിട്ട്?"

ഉണ്ണിത്താൻ: "കല്പനാനുമതിയോടെ, ഇവിടത്തെ പടയോടു ചേരാൻ?"

ദിവാൻജി: "അതു മാങ്കാവിലേക്കു നടകൊണ്ടതെന്തിന്? നേർവഴി കണ്ടിട്ടും അങ്ങോട്ടു തിരിഞ്ഞതിന്റെ ഉദ്ദേശ്യം?" (ഉണ്ണിത്താൻ കുഴങ്ങി, ശരിയായ സമാധാനം ആലോചിപ്പാൻ അല്പമൊന്നു ചിന്തിച്ചു നിലകൊണ്ടു) "ആട്ടെ, ഈ സാവിത്രിയെ മുൻകൂട്ടി ടിപ്പുവിന്റെ പാളയത്തിൽ അയച്ചതിന് എന്തു സമാധാനം പറയുന്നു?" (ഉണ്ണിത്താൻ ആശ്ചര്യചേഷ്ടകൾ പ്രകടിപ്പിച്ചു തുടങ്ങി) "ആ പെരിഞ്ചക്കോടൻ മാങ്കാവിൽ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/416&oldid=168279" എന്ന താളിൽനിന്ന് ശേഖരിച്ചത്