താൾ:Ramarajabahadoor.djvu/411

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കാൻ, കോപാഗ്നിസ്ഫുരണം ചെയ്തു, കന്യക പെട്ടെന്നു തിരിയുന്നു; മഹമ്മദീയവേഷക്കാരന്റെ വക്ഷസ്കാണ്ഡത്തിൽ കന്യകാഹസ്തത്താൽ പ്രയോഗിക്കപ്പെട്ട കഠാര ആമധ്യം അവഗാഹനം ചെയ്യുന്നു. കന്യകയെ പരിരംഭണംചെയ്ത ആഗതന്റെ കൃപാർദ്രമുഖത്തിന്റെ ദൈന്യതാരംഭവും അയാളുടെ വക്ഷഃപ്രദേശത്തുനിന്നു പ്രവഹിച്ചു വസ്ത്രത്തെ ശോണമയമാക്കുന്ന രക്തധാരയും കണ്ട് ആ പരിരംഭണത്തിൽ നിന്നിഴിഞ്ഞു, അവൾ നിലംപതിച്ചു. ടിപ്പുവിന്റെ കൂടാരത്തിൽ പ്രവേശിച്ചു തന്റെ പ്രണയിനിയുടെ പുനർലബ്ധി സമ്പാദിപ്പാൻ വീണ്ടും ധീരപ്രണയവാന്റെ പ്രയാണം ആരംഭിച്ച ത്രിവിക്രമകുമാരനും കന്യകാപാർശ്വത്തിൽ ബോധം ക്ഷയിച്ചു പതിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/411&oldid=168274" എന്ന താളിൽനിന്ന് ശേഖരിച്ചത്