താൾ:Ramarajabahadoor.djvu/389

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ഹസിക്കരുത്. അങ്ങേ അമ്മയായ ബീഗംസാഹിബ് ഈ വിധമല്ലാതെ പ്രവർത്തിച്ചാൽ-"

പെട്ടെന്നുണ്ടായ ഒരു പൊട്ടിച്ചിരി ഈ ചോദ്യത്തിന്റെ പരിപൂരണത്തെ വിഘാതപ്പെടുത്തി. "യുദ്ധരംഗത്തിലേക്ക് ഈ മാത്രയിൽ!" എന്നുണ്ടായ ആജ്ഞകൾ ഫ്ട്ടിഹൈദരെ രംഗത്തിൽനിന്നു ശലഭതുല്യം പറപ്പിച്ചു. വടി ഊന്നി അതിവിഷമതയോടെ സഞ്ചാരത്തെ വീണ്ടും പരിശീലിക്കുന്നതിനിടയ്ക്ക് ആ സന്ധിയിൽ എത്തിയ ടിപ്പുസുൽത്താൻ കന്യകയുടെ സമീപത്തണഞ്ഞ് കോപലാഞ്‌ഛനം ഒന്നും കൂടാതെ, സസ്മേരം മൃദുലവചനങ്ങളാൽ ഇങ്ങനെ ഒരു സാന്ത്വനാമൃതത്തെ വർഷിച്ചു. "അപരന്റെ അക്രമത്തിൽ ഫ്ട്ടിഹൈദരുടെ മാതാവ്, മഹാൾ സാവിത്രികന്യകയുടെ വീര്യശുദ്ധിയോടെ പ്രവർത്തിച്ചില്ലെങ്കിൽ ആ ക്ഷണത്തിൽ അവളുടെ കണ്ഠം നമ്മുടെ കഠാരിയാൽ നികൃത്തമാകും. മിത്രമായ അജിതസിംഹപ്രഭു തന്ന ഈ ആയുധത്തെ നമ്മുടെ അനുഗ്രത്തോടുകൂടി ചാരിത്രത്തിന്റെ രക്ഷായുധമായി ധരിച്ചുകൊൾക." അനന്തരം സുൽത്താൻ വിനോദഭാഷണത്തിനു നില്ക്കാതെ നടന്നു.

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/389&oldid=168248" എന്ന താളിൽനിന്ന് ശേഖരിച്ചത്