താൾ:Ramarajabahadoor.djvu/306

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ഡൂണ്ഡിയാ തന്റെ ആയുധങ്ങളെല്ലാം ദൂരത്തെറിഞ്ഞിട്ട് ശരവേഗത്തിൽ പാഞ്ഞെത്തി. ദിവാൻജിയുടെ പാദങ്ങളിൽ ദണ്ഡനമസ്കാരം ചെയ്തുകൊണ്ട് ഇങ്ങനെ നിലവിളിച്ചു: "ഹേ, മഹാനുഭാവോത്തംസാ! വിജയീ ഭവ! വിജയീ ഭവ! ഈ ധൂർത്തമുഷ്കരനെ കാരാഗൃഹത്തിലാക്കുക. ഇവിടത്തെ ഒരു കനകസുമം-" ചുവട്ടിൽ ഇരുമ്പു കെട്ടി, നീരാളത്താൽ കവചിതമായ പറങ്കിപ്പാപ്പാസോടുകൂടിയ ബബ്‌ലേശ്വരന്റെ പാദം മൃത്യുദണ്ഡംപോലെ ഒന്നു പൊങ്ങിത്താഴുകയാൽ, ഡൂണ്ഡിയായുടെ ശിരഃകന്ദുകം കൂശ്മാണ്ഡഫലത്തിനു തുല്യം തകർന്നു.

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/306&oldid=168157" എന്ന താളിൽനിന്ന് ശേഖരിച്ചത്