വിതാനവുകൊണ്ടു കാണിജനനേത്രങ്ങളെ വിസ്മയതരങ്ങളാക്കുന്നു. കൊടിക്കൂറകൾ, ചെറുകൊടികൾ, അരയാലിലത്തൂക്കുകൾ, ജാലരൂകൾ എന്നിവ ഇളങ്കാറ്റിൽ ഇളകി ചുറ്റുമുള്ള പറമ്പുകളിലെ പക്ഷികളെ ഭക്ഷ്യകണലബ്ധിക്കുള്ള സന്ദർഭമുള്ളതുപോലെ ആ ഉത്സവകേന്ദ്രത്തിലേക്കു ക്ഷണിച്ചുകൂട്ടുന്നു. കൊടിഅടയാളങ്ങളായി സേവിക്കാൻ എത്തുന്ന പക്ഷികുലങ്ങളെ ഉത്സാഹപൂർണ്ണരാക്കുമാറ് പുരകളുടെയും കളിത്തട്ടിന്റെയും ചതുഷ്പരിധികളും വിശേഷിച്ചു ദ്വാരജാലകഭാഗങ്ങളും മകരതോരണങ്ങൾ, തോരണങ്ങൾ, പഴക്കുലകൾ, പൂക്കുലകൾ, കുരുത്തോലകൾ, പുഷ്പലതാഹാരങ്ങൾ എന്നിതുകളാൽ യഥാസ്ഥാനം ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. ആലവട്ടങ്ങൾ, വെഞ്ചാമരങ്ങൾ, ഗജമസ്തകപ്പട്ടങ്ങൾ മുതലായവയുടെ നിരവധികമായ സങ്കലനം ആ പ്രദർശനത്തെ അതിരാജസം ആക്കുന്നു. കളിത്തട്ടിനെ വലയംചെയ്തു സേനാപംക്തികളിലെ കാഹളാദിവാദ്യക്കാരും സമീപക്ഷേത്രങ്ങളിലെ നാഗസ്വരയോഗങ്ങളും ആ മണ്ഡപത്തെയും സല്ക്കാരശാലാമുഖപ്പിനെയും സംയോജിപ്പിക്കുന്ന വഴികളുടെ ഇരുഭാഗത്തും അണിയിട്ട് ഭടകവചങ്ങളും ആയുധങ്ങളും ധരിച്ചുള്ള കർണ്ണാടകപട്ടാളക്കാരും ബദ്ധാദരം നിലകൊള്ളുന്നു. ആനക്കൊട്ടിലായ മുഖപ്പന്തലിൽ ചില കാര്യക്കാറന്മാരും പലതരം കീഴുദ്യോഗസ്ഥന്മാരും ഇടതിങ്ങി ശബ്ദരഹിതം ആജ്ഞകൾ കൊടുത്തും കാര്യങ്ങൾ നിർവ്വഹിച്ചും നിർവഹിപ്പിച്ചും സ്വകർത്തവ്യഭാരങ്ങളെ ഭക്തിപൂർവ്വം വഹിക്കുന്നു. സൽക്കാരശാലയിലോട്ടുള്ള പ്രവേശനമുറിയിൽ ഒരു സർവ്വാധികാര്യക്കാറരും പടത്തലവന്മാരും സമീപപ്രദേശപ്രഭുക്കളും എതിരേല്പിനു സന്നദ്ധരായി നില്ക്കേ, അഴകൻപിള്ളയാൽ പരിസേവിതനായ കുമാരൻതമ്പി സാവധാനസ്വരത്തിൽ ശീതോഷ്ണഗതി സംബന്ധിച്ചുള്ള വിമർശനങ്ങളെക്കൊണ്ട് ഉപചരിക്കുന്നു. രത്നകംബളം വിരിച്ചും ചില നിലക്കണ്ണാടികൾ ഉറപ്പിച്ചും ഒരു ഭാഗത്തു മൃദുതരമെത്തകളും തലയണകളും ചാവട്ടകളും ഇട്ട്, വിശേഷതരപട്ടാംബരങ്ങളുടെ വിവിധ കാന്തികളെ പ്രകാശിപ്പിക്കുന്ന ഒരു വിചിത്രപര്യങ്കം സ്ഥാപിച്ചും ഒരുക്കിയിട്ടുള്ള മന്ത്രശാലയിൽ കുഠാരഖഡ്ഗഖേടകങ്ങൾ നീക്കി, തിരുവനന്തപുരത്തുനിന്നുള്ള യാത്രാസമയത്തിലെ വേഷത്തിൽ ദിവാൻജിയും മുഴുദ്ദെരശണിഞ്ഞുള്ള കർണ്ണാടകസേനാധിപൻ ക്യാപ്റ്റൻ ഫ്ലോറിയും മുറിഇംഗ്ലീഷും തുറമലയാളവും ഇടകലർന്നു പോകുന്നെങ്കിലും വിശുദ്ധഹിന്ദുസ്ഥാനിയിൽ സംഭാഷണംചെയ്യുന്നു. ശാലയിലുള്ള പര്യങ്കത്തിന്റെ സമീപത്ത് അശ്വസേനയിലെ ഒരു ഉപനായകന്റെ പരിപൂർണ്ണാഡംബരത്തിലുള്ള വസ്ത്രായുധങ്ങൾ ധരിച്ച് ഇമയിളക്കംപോലുമില്ലാത്ത ഒരു വിഗ്രഹംപോലെ, ദിവാൻജിയുടെ പ്രതിപദചലനങ്ങൾക്ക് ദൃഢജാഗരൂകനായി ത്രിവിക്രമകുമാരൻ അംഗരക്ഷകസ്ഥാനാവകാശത്താൽ നിലകൊള്ളുന്നു. ഈ ശാലയുടെ ചുറ്റും തങ്ങളുടെ സ്വൈരതയ്ക്കായി ഭാവിയിൽ അനുവർത്തിക്കേണ്ടതെന്തെന്നറിവാനുള്ള ഉത്കണ്ഠയാൽ ഭരിതരായുള്ള ബഹുജനങ്ങളും ആ സന്ദർഭാനുകൂല്യത്തെ ഉപേക്ഷിക്കാൻ സന്നദ്ധരല്ലാതുള്ള
താൾ:Ramarajabahadoor.djvu/297
ദൃശ്യരൂപം