താൾ:Ramarajabahadoor.djvu/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സാവിത്രി: "എന്ന് എന്റെ മുഖത്തു നേരേ നോക്കി പറയണമമ്മേ."

സ്നേഹപൂർണ്ണയും നിഷ്കപടമനസ്വിനിയുമായുള്ള പുത്രിയോടു പടുവഞ്ചനം പ്രയോഗിപ്പാൻ പുത്രിയൊഴികെ അനന്യാവലംബമായിരിക്കുന്ന മാതൃഹൃദയം സന്നദ്ധമല്ലാതിരുന്നതിനാൽ, ദന്തശോധനാദി ദിനാരംഭകൃത്യങ്ങൾക്ക് എന്ന നാട്യത്തോടും ഗ്രഹച്ഛിദ്രദുരാപത്തുകളുടെ പ്രതിഷ്ഠാപനം ആ സംഭാഷണത്തിൽ കഴിഞ്ഞിരിക്കുന്നു എന്നുള്ള വേദനയോടും മീനാക്ഷിഅമ്മ എഴുന്നേറ്റു മന്ദഗതിയിൽ നടന്നുകളഞ്ഞു. അമ്മയെ തോല്പിച്ചതിനെക്കുറിച്ചു പശ്ചാത്താപപ്പെട്ടുകൊണ്ടും, എന്നാൽ സംഗതികൾ തല്ക്കാലം ആ സ്ഥിതിയിൽ നില്ക്കട്ടെ എന്നു വിചാരിച്ചും സാവിത്രി അവളുടെ മുറികളോടു ചേർന്നുള്ള വരാന്തയിലേക്കു തിരിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/26&oldid=168105" എന്ന താളിൽനിന്ന് ശേഖരിച്ചത്