താൾ:Ramarajabahadoor.djvu/215

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തയുമായി. മാധവിഅമ്മ സൗന്ദര്യധനങ്ങൾക്കുള്ള സൃഷ്ടിസ്ഥിതിസംഹാരശക്തിയെ സ്മരിച്ച് സന്തുഷ്ടി ആർന്നു സ്വാഭിലാഷസിദ്ധിയിൽ കൃതാർത്ഥയുമായി.

ചിന്താമാത്രത്താലും അപരാധംചെയ്യാതെ സമുദായാന്ധ്യത്താൽ ആത്മഗളശച്ഛേദം ചെയ്യപ്പെട്ട അന്തർജ്ജനത്തിന്റെ നാശകർത്താക്കന്മാരിൽ പലരും ഹൈദരുടെ ആസുരസുദർശനത്തിലും മാംകാവിലെ മാതൃജനം ഭഗവന്നിയുകതമായ കാലാഗ്നിയിലും ആഹുതീഭവിച്ചു. സ്വാർത്ഥമാത്രകി ആയുള്ള മാധവിഅമ്മ സ്വജനനികളുടെ നിര്യാണങ്ങളെ ഗൃഹഭാരവാഹകത്വത്തിൽ തന്റെ വൈദഗ്ദ്ധ്യത്തെ പ്രദർശിപ്പിക്കാനുള്ള അവസരങ്ങളായി പരിഗണിച്ചു. എന്നാൽ ഹൈദരുടെ അക്രമത്തിൽ ചില ദേശവാർത്താവിശേഷങ്ങൾ ആ പരാക്രമി അറിയുകയാൽ, എന്ത് അപ്രത്യക്ഷതന്തുവിന്റെ നിഗൂഢപ്രവർത്തനത്താലോ മൈസൂർസേനയുടെ അവസാനപംക്തികളുടെ പ്രത്യാഗമനത്തിൽ മാംകാവിലെ ബാദരായണസ്വാമികൾ സ്വാഭിചാരരംഗത്തിൽനിന്ന് അന്തർദ്ധാനംചെയ്യേണ്ടിവന്നു. ആ നിർഗ്ഗമനത്തെത്തുടർന്ന് മാധവിഅമ്മയുടെ ജീവസന്ധാരണചിന്താമണിയായിരുന്ന സന്താനവും വിശ്വവിസ്തൃതിയിൽ മറഞ്ഞു.

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/215&oldid=168056" എന്ന താളിൽനിന്ന് ശേഖരിച്ചത്