താൾ:Ramarajabahadoor.djvu/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അദ്ധ്യായം രണ്ട്
"ലോകരാവണരാവണഭീതികൊണ്ടാകുലരായി ദേവകൾ..."


ഹരിപഞ്ചാനനയുഗ്മത്തിന്റെ ദേഹത്യാഗത്തിൽ അവസാനിച്ച പ്രതികാരയജ്ഞത്തിന്റെ ധൂമം ബ്രഹ്മാണ്ഡമണ്ഡലത്തിന്റെ അനന്തതയിൽ ലയിച്ചു. സശ്വത്ഫലവാഹികളായ 'വരാഹതരുക്കൾ' നിറഞ്ഞുള്ള വഞ്ചിരാജ്യാരാമത്തിൽ വിക്രീഡിപ്പാൻ അടുത്ത ഹൈദർഖാൻ തന്റെ മൂലസ്ഥാനമായുള്ള മൈസൂർരാജ്യത്തിന്റെ പ്രാന്തങ്ങളിൽ ആംഗലസിംഹത്തിന്റെ അത്യുഗ്രാരവം മുഴങ്ങുന്നു എന്നു കേട്ട്, ആ ഉദ്യമത്തിൽനിന്നു വിരമിച്ചു. ആ പൗരസ്ത്യനെപ്പോളിയൻ ഇംഗ്ലീഷുകാരനോടു നേരിട്ടു വീരസമരം ചെയ്തു, ചിറ്റൂരിൽവച്ചു മുറിവേറ്റു കൊല്ലം 958-ൽ ചരമം പ്രാപിച്ചു. വിക്രമവർഗ്ഗത്തിൽ ചേർത്ത്, 'മൈസൂർവ്യാഘ്രം' എന്ന അഭിധാനം നല്കി പാശ്ചാത്യസമുദായക്കാർപോലും ഈ ദൂരകാലത്തും അഭിമാനിക്കുന്ന ടിപ്പുസുൽത്താൻ അച്ഛന്റെ സ്ഥാനത്തു സിംഹാസനസ്ഥനായപ്പോൾ വിന്ധ്യാദ്രി മുതൽ കന്യാകുമാരിപര്യന്തമുള്ള രാജ്യങ്ങള സമരരുധിരന്റെ കിരണസ്ഫുരണങ്ങളെ വീണ്ടും സമീക്ഷിച്ചു. രാജസഭകൾ നിരുദ്ധപ്രജ്ഞന്മാരുടെ സമാധിരംഗങ്ങളായി. നിരാലംബങ്ങളായ കിരീടങ്ങൾ അഭയകേന്ദ്രങ്ങളെ ആരാഞ്ഞ് അങ്ങോട്ടു ലയിക്കുകയോ പണയപ്പെടുകയോ ചെയ്തു.

സിരഹസ്തിനമണ്ഡപത്തിൽ സംയോജിച്ച സ്വാമിഹിതവാദികൾ ടിപ്പുവിന്റെ അഭിലാഷപരിപൂർത്തിയെ ഐകകണ്ഠ്യേന അനുമതിച്ചില്ലെങ്കിലും ആ വ്യാഘ്രം ഭിന്നപക്ഷക്കാരുടെ വിസമ്മതത്തെ ഭിരുത്വത്തിന്റെ ദ്യോതകമായി ഗണിച്ച്, അച്ഛനാൽ കൊടിനാട്ടപ്പെട്ടിട്ടുള്ള കേരള ഖണ്ഡത്തിന്റെ വിധ്വംസത്തിനായി വൻപട ചേർത്ത്, ഒരു ഘോരയാത്ര ആരംഭിച്ചു. ഭാർഗ്ഗവശങ്കരന്മാരുടെ വ്യവസ്ഥാപനങ്ങൾ, ആര്യമുദ്രകളായ ബ്രഹ്മോപവീതങ്ങൾ, കേരളമുദ്രകളായ പൂർവ്വശിഖകൾ എന്നിവ ടിപ്പുവിന്റെ മതശാഠ്യോഷ്മാവിൽ ബാഷ്പീഭവിച്ചു. ഭൂമുഖം മനുഷ്യരക്തം കൊണ്ടുള്ള ചെന്താമരപ്പൊയ്കകളായി. രാജനിലയനങ്ങൾ, പ്രഭുഗൃഹ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/13&oldid=167961" എന്ന താളിൽനിന്ന് ശേഖരിച്ചത്