താൾ:Raghuvamsha charithram vol-1 1918.pdf/98

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

78

രഘുവംശചരിത്രം

പാശ്ചാത്യരാജാക്കന്മാരും രഘുവും തമ്മിൽ മൃഗങ്ങളുടെ കൊംമ്പുകൊണ്ടുണ്ടാക്കിയ വില്ലിന്റെ ശബദംകൊണ്ടു മാത്രം എതിരാളിയെ അറിയാത്തക്കവിധം പൊടിനിറഞ്ഞ പ്രദേശത്തുവെച്ചു ഭയങ്കരമായ യുദ്ധമുണ്ടായി. കത്തിയംബുകളെകൊണ്ടു ഖണ്ഡിക്കപ്പെട്ടതും മുഖരോമങ്ങളോടുകുടിയതും ആയയവനന്മാരുടശിരസ്സുകളെക്കൊണ്ടു, തേനീച്ചകൾ നിറഞ്ഞ തേൻകുടുകളെക്കൊണ്ടന്നപോലെ ഭ്രമിയെ മറച്ചു.ശേഷിച്ച യവനന്മാർ തൊപ്പിയൂരി രഘുവിനെ ശരണം പ്രാപിച്ചു. മഹാത്മാക്കളുടെ കോപത്തിനുള്ള പ്രതിക്രിയ നമസ്കാരമാണല്ലോ. രഘുവിൻ‍ഡെഭടന്മാർ മുന്തിരിവളളിക്കുടിലുകളിൽ ശ്രേഷ്ഠങ്ങളായ തോലുകൾ വിരിച്ചിരുന്നു ദ്രാക്ഷംമദ്യങ്ങൾ പാനം ചെയ്തു യുദ്ധഖേദത്തെ ശമിപ്പിച്ചു.അനന്ത രം രഘു, സൂയ്യഭഗവാൻ രശ്മികളെക്കോണ്ടു രസങ്ങളെ എടുപ്പാൻ വടക്കോട്ടു പോകുന്നതുപോലെ* വടക്കെ ദിക്കിലുളളവരെ ശരങ്ങൾകൊണ്ടു


  • ഉത്തരായണത്തിൽ സൂയ്യന്റെ പ്രതാപം അധികമാകുന്നതു പോലെ

ഉദീച്യന്മാരിലും പ്രതാപാധക്യം പ്രയോഗിച്ചുവെന്നു ഗമ്യം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/98&oldid=167904" എന്ന താളിൽനിന്ന് ശേഖരിച്ചത്