76
ണ്ണം അനുഭവിച്ചതിനുശേഷം അസഹ്യവിക്രമനമായ രഘു സമുദ്രത്താൽദൂരെ ഉപേക്ഷിക്കപ്പെടുകയാൽ വസ്ത്രം അഴിഞ്ഞിരിക്കുന്ന ഭ്രമിദേവിയുടെ നിതംബമാണോഎന്നുതോന്നു ന്നസഹ്യപർവ്വതത്തിൽഎത്തിച്ചേരുന്നു. പടിഞ്ഞാറെ കരയിലെ രാജാക്കന്മാരെ ജയിക്കാൻ പുറപ്പെട്ടിട്ടുള്ള രഘുവിന്റെ സൈന്യങ്ങൾ അണയണി യായി പോകുന്നതു കണ്ടാൽ പരശ്രരാമന്റെ അസൃംകോണ്ട്അകത്തപ്പെട്ടസമുദ്രംസഹ്യപർവ്വതത്തിലേക്കു രണ്ടാമതും വന്നുചേന്നുവോ എന്നു തോന്നും.ഭയംകോണ്ട് ആഭരണങ്ങൾ വേണ്ടെന്നുവച്ച് ഓടിയ കേരളത്തിലെ സ്രീകളുടെ കുറുനിരകളിൽ,സൈന്യങ്ങളുടെ യാത്രയാൽ പുറപ്പെടുന്ന പെടികൾ കുൻഗുമാടിചൂണ്ണങ്ങളുടെ കൃത്യം നിർവ്വഹിച്ചു. മുരളം*നദിയിലെ കാറ്റേറ്റു ഇളകിവരുന്ന കൈതപ്പൂവിന്റെ പൊടി രഘുസൈന്യങ്ങളുടെ കുപ്പായങ്ങൾ അദ്ധ്വാനം കൂടാതെതന്നെ സുഗന്ധമുണ്ടാക്കിത്തീർത്തു.ഓടുന്ന കുതിരകളുടെ മേൽ കിടന്നു ശബ്ദിക്കുന്ന പട്ടാള ശബ്ദിക്കുന്ന പട്ടാളക്കാരുടെ ചട്ടകൾ, കാറ്റുകൊണ്ടിളകുന്ന കരിമ്പന
*മുരചിനദി എന്നു പാഠാന്തരം.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.