താൾ:Raghuvamsha charithram vol-1 1918.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

35

രണ്ടാമദ്ധ്യായം

മാക്കുകയും ചെയ്തു ഇതുകാരണത്താൽ പണ്ടു പ രമേശ്വരൻ നേരെ ദേവേന്ദ്രന്റെ പജ്രം പ്രയോഗി ക്കുവാൻ തുടങ്ങിയപ്പോൾ ശിവന്റെ ഒരു നോട്ടം മാത്രം കൊണ്ടു നശ്ടചേശ്ടനായ ഇന്ദ്രൻ എന്ന പോലെ ദിലീപമഹാരാജാവ സ്തംഭിച്ചു നിന്നു പോയെങ്കിലും സിംഹത്തോട് ഇപ്രകാരം ഉത്ത രം പറഞ്ഞു

"അല്ലയോ മൃഗേന്ദ്ര ശരം പ്രയോഗിപ്പാൻ ആരംഭിച്ചപ്പോൾ കയ്യു സ്തഭിച്ചു ഞാൻ ഈ പറയുന്നതു പരിഹാസയോഗ്യമായി വരാനേ തരമുള്ളൂ എന്നാലും അങ്ങന്ന് സർവ്വപ്രാണികളുടെ അന്തർഗ്ഗതത്തെ അറിയുന്നവനായ തുകൊ ണ്ടു എന്റെ അഭിപ്രായം പറവൻ മടിക്കുന്നില്ല സകലചരാചരങ്ങളുടെയും സൃഷഅടിസ്ഥിതി സംഹാര കാരണ ഭൂതനായ ഭഗവാൻ ശ്രീപരമേശ്വരനെ എനിക്കും വളരെ ബഹുമാനമുണ്ട് എന്നാലും ആധാനം ചെയ്ത് അഗ്നികാർയ്യം നിരന്തരമായി നടത്തിവരുന്ന ഗുരു ഈ ധനം എന്റെ അരികെ വെച്ചു നശിക്കുന്നതു കണ്ടുംകൊണ്ടു അതിനെ ഉപേക്ഷിച്ചുപോകുന്നതു എനിക്കു പറ്റി


  • ഈ കഥ പുരാണത്തിലുള്ളതാണ്










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/55&oldid=167861" എന്ന താളിൽനിന്ന് ശേഖരിച്ചത്