താൾ:Raghuvamsha charithram vol-1 1918.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

36

രഘുവംശചരിത്രം

യതല്ല. ശിവന്റെ കൽപന പ്രകാരം സമീപത്തിൽ വരുന്നവരെ കൊന്നു തിന്നുവാനാണല്ലോ അങ്ങയ്ക് അധികാരം കിട്ടീട്ടുള്ളത്. അതുകൊണ്ട് ഈ പശുവി നെപ്പോലെ തന്നെ സമീപം വന്നിട്ടുള്ള എന്റെ ശരീ രത്തെ ആഹാരമാക്കി സീകരിപ്പാൻ അങ്ങയ്ക്കു മനസ്സു ണ്ടാവണം.സന്ധ്യാസമയം അടുക്കയാൽ മാതാവിന്റെ വരവും നോക്കിയിരിക്കുന്ന ഏറ്റവും ശിശുവായ ഒരു കു ട്ടിയുള്ള ഈ പശുവിനെ വിട്ടയച്ചാലും".

രാജാവിന്റെ ഈ മറുപടി കേട്ടപ്പോൾ ശിവ കി ങ്കരനായ ആ സിംഹം ദംഷ്ട്രകളു ടെ കിരണങ്ങളാൽ ഗുഹാ പ്രദേശങ്ങളിലെ ഇരുട്ടിനെ ഖണ്ധിച്ച് ശകലങ്ങ ളായി ചെയ്തു . കുറഞ്ഞൊന്ന് ചിരിച്ചും കൊണ്ട് രാജാവി നോട് വീണ്ടും ഇപ്രകാരം പറഞ്ഞു

"ലോകത്തിന്റെ ഏകച്ഛത്രാദിപത്യവും, നവമായി രിക്കുന്ന യൗവനവും മനോഹരമായ ഈ ശരീരവും ഈ പശുവേക്കാൾ എത്രയോ വിലപിടിച്ചവയാണ്. ഇത്ര വള രെ കാര്യങ്ങൾ ഒരു തുച്ഛ സംഗതിക്കായി ഉപേക്ഷിപ്പാൻ ഒരുങ്ങീട്ടുള്ള അങ്ങുന്ന് ആലോചനയില്ലാത്തവനാണെന്നാണ്

എനിക്കു തോന്നുന്നത് , ഇനി വിചാരമൗദ്യം കൊണ്ട










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/56&oldid=167862" എന്ന താളിൽനിന്ന് ശേഖരിച്ചത്