23
ശിഷ്യൻ ശാസിതാവായ വസിഷ്ഠൻറ ഈ ആദേശത്തെ ഭാ൪യ്യയോടുകൂടി താന്നു വണങ്ങി സ ന്തോഷത്തോടെ കൈക്കൊണ്ടു അനന്തരം രാ ത്രിയായപ്പോൾ ബ്രഹ്മപുത്രനും സൂനൃതവാക്കുമായ മഹ൪ഷി ശ്രീമാനായ രാജാവിനെ കിടക്കുവാനയി അയച്ചു കല്പശാസ്രംകൊണ്ടു വ്രതാനുഷ്ഠാനങ്ങൾ ഇന്നപോലെ വേണമെന്നു ഗ്രഹിച്ചിട്ടുള്ള വസിഷ്ഠ മഹ൪ഷി രാജയോഗ്യമായ ആഹരസാധനങ്ങളും ഭ ക്ഷണസാധനങ്ങളും ഉണ്ടാക്കുവാൻ തപശ്ശക്തി കൊണ്ടു തനിക്കു സാധിക്കുമായിരുന്നുവെക്കിലും ദി ലീപന്നു വ്രതാരംഭമായതിനാൽ വ്രതത്തിക്കൽ യോ ഗ്യമായ ഫലമൂലാദികൾ ഭക്ഷണത്തിന്നായിട്ടും ദ ൪ഭശയ്യ കിടക്കുവാനായിട്ടും കൊടുത്തു ദിലീപൻ ഋഷികുലപതിയായ വസിഷ്ഠൻ ഏ൪പ്പാടു ചെയ്ത പ ൪ണ്ണശാലയിൽ ഭാ൪യ്യാസഹിതനായി ദ൪ഭശയ്യിയൽ കിടന്നു വസിഷ്ഠശിഷ്യന്മാരുടെ വേദാധ്യയനം കൊണ്ട് അവസാനിച്ചതായി അറിയപ്പെട്ട രാത്രി അവിടെ കഴിച്ചുകൂട്ടി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.