Jump to content

താൾ:RAS 02 06-150dpi.djvu/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

329

രസികരഞ്ജിനി


ന്നു ണത്വം വരുന്നതു എങ്ങനെ? പ്രാകൃതത്തിൽ നകാരമില്ലാത്തതുകൊണ്ടു സർവ്വത്ര ണകാരംതന്നെ ഉപയോഗിക്കുന്നു എന്നതു സത്യംതന്നെ എങ്കിലും കൊങ്കവണമെന്നതിലെ വകാരലോപം എങ്ങിനെ ഉണ്ടായി? സംസ്കൃതത്തിൽനിന്നു പ്രാകൃതം ഉണ്ടായോ പ്രാകൃതത്തിൽനിന്നു സംസ്കൃതരൂപമായ കൊങ്കണശബ്ദം ഉണ്ടായോ എന്നചോദ്യത്തിന്നും സമാധാനം ഇല്ല.

കോയമ്പത്തൂർ, മൈസൂർ മുതലായ രാജ്യങ്ങൾക്കു കൊങ്ങുരാജ്യം കൊങ്ങുനാടു എന്നു പേരുണ്ടായിരുന്നു എന്നു ചരിത്രത്തിൽനിന്നു അറിയാം. കൊങ്ങുനാട്ടിൽ വസിക്കുന്നവർ കൊങ്ങരായിരുന്നു. കാലക്രമേണ സമുദ്രം പടിഞ്ഞാട്ടു മാറിപ്പോകുന്തോറും സഹ്യാദ്രിയുടെ അടിവാരത്തിൽ വിസ്തീർണ്ണമായ കടപ്പുറം വിജനമായിക്കിടക്കുന്നതുകൊണ്ടു സഹ്യാദ്രിയിൽനിന്നു കൊങ്ങർ കുടിയേറിപ്പാർത്ത അതിനെ സ്വാധീനപ്പെടുത്തി എന്ന ഊഹിക്കാം. ഈ കൊങ്ങന്മാരുടെ പരാക്രമങ്ങൾ കേരളത്തിൽ എന്നപോലെ കേരളത്തിന്റെ ഉത്തരപ്രദേശങ്ങളിലും അവ്യാഹതമായി പ്രബലപ്പെട്ടിരുന്നു എന്നു അനുമാനിപ്പാൻ സംഗതിയുണ്ട്. എന്നാൽ ഈ സംഗതി ഭാഷാശാസ്ത്രത്തെ അവലംബിച്ചിരിക്കുന്നു. അതിന്റെ യാഥാർത്ഥ്യം പ്രതിപാദിപ്പാൻ മറ്റു രേഖകൾ എന്റെവശം ഇല്ല.

5. ഗുണ്ടർട്ടുസായ്പു തന്റെ നിഘണ്ഡുവിൽ കൊങ്കണശബ്ദം കൊങ്ക+അണ=(കൊങ്ങു+അണ) എന്ന ശബ്ദങ്ങളിൽനിന്നു ഉണ്ടായി എന്നുപറയുന്നു. കൊങ്ങു എന്നതിന്നു താഴ്വരയെന്നും അണ എന്നതിന്നു ആശ്രയം ആധാരം എന്നും ആ മഹാൻ അർത്ഥം പറഞ്ഞിരിക്കുന്നു. താസ്ഥ്യാൽ സഹ്യാദ്രിയുടെ അടിവാരത്തിൽ ഉള്ളവർ കൊങ്ങർ ആകുന്നു. അവരുടെ ആവാസസ്ഥാനമായ ദേശത്തിന്നു കോങ്ങണ എന്ന പേരുണ്ടായി. ഈ അർത്ഥം യഥാർത്ഥമാകുന്നു എങ്കിൽ പശ്ചിമതീരത്തു ബ്രാഹ്മണർ വന്നുകുടിയേറിപ്പാർക്കുന്നതിന്നു മുമ്പായിട്ടു അവിടെയുള്ളവർ കൊങ്ങരായിരുന്നു എന്നും പശ്ചിമതീരത്തിന്നു സാമാന്യമായ പേർ കൊങ്ങണ എന്നായി എന്നും ബ്രാഹ്മണർ ഈ പ്രദേശത്തു എത്തിയപ്പോൾ കൊങ്ങണ എന്ന ദ്രാവിഡപദം സംസ്കൃതമാക്കി കോങ്കണം എന്നു സംജ്ഞാ ഉണ്ടാക്കി എ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_06-150dpi.djvu/8&oldid=167765" എന്ന താളിൽനിന്ന് ശേഖരിച്ചത്