Jump to content

താൾ:RAS 02 06-150dpi.djvu/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാ വിക്രമോൎവ്വശീയം


:0:-----------------

1905 ആം മത വർഷത്തിത്തെ എഫ. എ പരീക്ഷക്ക് സർവ്വകലാശാലയിൽ നിന്നു തിരഞ്ഞെടുതിട്ടുള്ളതും കൊടുങ്ങല്ലൂർ കുഞ്ഞികുട്ടൻ തമ്പുരാൻ തിരുമനസ്സുകൊണ്ട് തൎജ്ജമ ചെയ്തിട്ടുള്ളതും ആയ വിക്രമോൎവ്വശീയം ഭാഷാ നാടകത്തിൻറെ പുതിയ പതിപ്പ സംസ്കൃതപണ്ഡിതൻ രാമപ്പിഷാരടി അവർകളുടെ ടിപ്പണിയോടുകൂടി അച്ചടിച്ച്‌ തയാറാക്കിയിരിക്കുന്നു. പുസ്തകത്തിന്റെ വില പ്രതി ഒന്നക്കു തപാൽകൂലി അടക്കം 14 അണം രസികരഞ്ജിനി ആപീസ്സിലേക്കു മുൻകൂറായി അടച്ചാൽ പുസ്തകം കിട്ടുന്നതാണ് . നാഗരാക്ഷരത്തിൽ രാമവൎമ്മ എന്ന രസികരഞ്ജിനി പത്രാധിപരുടെ മുദ്ര ഇല്ലാത്ത ബുക്കുകൾ വ്യാജമാകുന്നു .

മേൽപറഞ്ഞ നാടകത്തെ കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാൻ തിരുമനസ്സു കൊണ്ട് പരിശോധിച്ച അതിലുള്ള കഥാസാരം , ഗുണദോഷം, തത്വം, രസം, ഇവകളെ ഭംഗിയായും സയുക്തികമായും എഴുതീട്ടുള്ള ഗ്രന്ഥം ഈ മാസികയിൽ മാത്രം പ്രസിദ്ധം ചെയ്യുവാൻ അദ്ദേഹം അനുവദിച്ചിട്ടുള്ള പ്രകാരം തുടർച്ചയായി പ്രസിദ്ധംചെയ്തു തുടങ്ങീട്ടുള്ളത സാഹിത്യവിഷയത്തിൽ താല്പൎയ്യമുള്ളവരും വിശേഷിച്ച വിദ്യാൎഥികളും വായിച്ചറിയേണ്ടതാകുന്നു. മലയാളത്തിൽ ഇങ്ങനെ ഒരു ഗ്രന്ഥം ഇതിന്നുമുമ്പ ഉണ്ടായിട്ടില്ലെന്നു ഞങ്ങൾ ധൈൎയ്യത്തോടു കൂടി ഇവിടെ പ്രസ്താവിച്ചു കൊള്ളുന്നു . രഞ്ജിനി കുറച്ചു പ്രതി മാത്രമേ വിശേഷാൽ അടിക്കുന്നുള്ളൂ. അതുകൊണ്ട ആവശ്യമുള്ളവർ ഉടനെ വാങ്ങിയില്ലെങ്കിൽ പിന്നെ ഇച്ഛാഭംഗത്തിനു ഇടയാവുന്നതാണ്. ര. ര. മാനേജർ


രസിക രഞ്ജിനി ആപ്പീസിൽ വിലക്കാൻ തയ്യാർ

സാക്രട്ടിസ് - കെ രാമകൃഷ്ണ പിള്ള വെണ്മണി അച്ഛൻ നമ്പൂതിരി പാട്ടിലെ നളചരിതവും കുഞ്ഞി കുട്ടൻ തമ്പുരാൻ തിരുമനസ്സിലെ കൊറത്തി പാട്ടും. നാഗാനന്ദം - പറയാട്ട അച്യുത മേനോൻ തപാൽ കൂലി പുറമേ മേൽപറഞ്ഞ പുസ്തകങ്ങൾക്ക് രസിക രഞ്ജിനി മാനേജരോട് ആവശ്യപെടുക.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_06-150dpi.djvu/62&oldid=167757" എന്ന താളിൽനിന്ന് ശേഖരിച്ചത്