താൾ:RAS 02 06-150dpi.djvu/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പലവർ ഇങ്ങനെയുള്ള വിഷയങ്ങളിൽ വിശദമായി എഴുതീട്ടുള്ള പുസ്തകങ്ങൾ കണ്ടാൽ കൊള്ളാമെന്നാണ് ഞങ്ങൾക്കുള്ള മോഹം .

പഴയശ്ലോകങ്ങൾ

അർദ്ധസമസ്യാപൂരണം

കൊതുവന്നുകടിക്കുമ്പോൾമുതുവൊന്നുനെളിഞ്ഞിടും ||

-വെണ്മണി അച്ഛൻനമ്പൂതിരിപ്പാട് .

അതിനൊന്നുപറഞ്ഞിടാ മതിലൊന്നു പുകയ്ക്കണം .

-പൂന്തോട്ടത്തു നമ്പൂതിരി

കായശ്ലോകം

പടറ്റുകാപത്തിരുന്നൂറുവാങ്ങിക്കൊടുത്തയക്കാമിതിചൊന്നവക്യോം കിടപ്പതില്ലേമനതാരിലിപ്പോളടുത്തുകായ്ക്കടിയന്തരംമേ || മടിയ്ക്കയോമറ്റൊരുകാര്യമുള്ളിൽകിടക്കകൊണ്ടോകിടയായ്കകൊണ്ടോ തിടുക്കമില്ലെന്നുനിനച്ചമാന്തംപിടിയ്ക്കകൊണ്ടോ പറയേണമെല്ലാം ||

-വെണ്മണി അച്ഛൻനമ്പൂതിരിപ്പാട്


ഛായാശ്ലോകം

ഈരുംചേനുംപൊതിഞ്ഞീടിനതലമുടിയും പീളചാടുന്നകണ്ണും പാരംവാനാറ്റവുംകേളിളിയുമിളിയളിഞൊട്ടുമാറൊട്ടുഞാണും കൂറോടച്ചൻകോടുത്തീടിനതുണിമുറിയുംകൊഞ്ഞലുംകൊട്ടുകാലും നേരംപോക്കല്ലജാത്യം പലതുമിനിയുമുണ്ടെങ്കിലും മങ്കയല്ലേ

-മഹൻ നമ്പൂതിരിപ്പാട്

(സ്വന്തം)

പി ജി രാമയ്യർ ബി. എ. ബി. എൽ അവർകളുടെ പുതിയ ശാകുന്തളം ഭാഷയെ പറ്റി ഇക്കുറിയും ഞങ്ങൾ അഭിപ്രായം പറയാതെ ഒന്നുകൂടി നീട്ടി വെയ്ക്കുന്നു . അഭിപ്രായം വിസ്തരിച്ചോതുവാനുള്ള മോഹവും സ്ഥല ചുരുക്കവുമാണ്‌ ഇതിനു കാരണം .
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_06-150dpi.djvu/61&oldid=167756" എന്ന താളിൽനിന്ന് ശേഖരിച്ചത്