Jump to content

താൾ:RAS 02 06-150dpi.djvu/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

327

രസികരഞ്ജിനി


സമ്പന്നങ്ങൾ എന്നാണർത്ഥം. സദ്വിചാരങ്ങൾ സൽഗുണകാരികളും ദുർവ്വിചാരങ്ങൾ ദുർഗ്ഗുണകാരികളും ആകുന്നു. ‘ഫെലിക്സബാംപ്രി’ എന്ന മൂപ്പച്ചൻ ഉഗ്രവിചാരത്താൽ മുടന്ത് മാറ്റിയെന്ന കെട്ടകഥയിലും ബെബർ അപ്രകാരം തന്നെ പുത്രന്റെ രോഗത്തെ കൈമാറ്റിവാങ്ങി മരിച്ചു എന്ന ചരിത്രത്തിലും അപ്രകാരംതന്നേ മെപ്പത്തൂർ നാരായണ ഭട്ടതിരി അദ്ദേഹത്തിന്റെ ഗുരുനാഥന്റെ ദുസ്സഹമായ രോഗത്തെ ഏറ്റവാങ്ങിയെന്ന ഐതിഹ്യത്തിലും കാണുന്നുണ്ട. ഇയ്യിടയിൽ രണ്ടസംഗതികളിൽ വിഷൂചികാരോഗം പ്രാർത്ഥനയിൽ തട്ടിഒഴിഞ്ഞുപോയിട്ടുള്ളത എനിക്ക അനുഭവമാണ.

മെസ്മറീസം (Mesmerism) കൊണ്ടരോഗം മാറ്റുന്നതും ഇനിക്കും മറ്റുചിലർക്കും അനുഭവമുണ്ടായിട്ടുള്ള ഒരു കാര്യമാണ. ആയ്തുകൊണ്ട വിചാരങ്ങളുടെ വ്യാപാരം അവയുടെ നന്മതിന്മയെ അനുസരിച്ചിരിയ്ക്കും എന്ന നിസ്സംശയം പറയാം. കാമക്രൊധാദികളെ ത്യജിക്കണമെന്ന തത്വജ്ഞന്മാർ സിദ്ധാന്തിക്കുന്നതിന്റെ ഉദ്ദെശം ഇപ്പോൾ സ്പഷ്ടമാവുന്നു. വിചാരങ്ങളുടെ വ്യാപാരങ്ങളിൽ മറ്റൊരു വിശേഷം എന്തെന്നാൽ, അവയെ എവിടക്കയക്കുന്നുവോ, അവിടെ ഫലിച്ചില്ലെങ്കിൽ നിയന്താവിൽ തന്നെ ഫലിക്കുന്നു. കാപ്പിരികളുടെ ഇടയിൽ ഒരുതരം ആയുധമുണ്ട. അത ആരുടെ നേരെ പ്രയോഗിക്കുന്നുവോ, അവരിൽ ഫലിച്ചില്ലെങ്കിൽ തിരിയെ വന്ന പ്രയോഗിച്ചവന്റെ തലയ്ക്കുതന്നെ കൊള്ളും. അതപോലെയാണ വിചാരങ്ങളുടെ സ്വഭാവവും എന്നമാത്രമല്ല, സദ്വിചാരങ്ങൾ അവയെപ്പോലുള്ള മറ്റു സദ്വിചാരങ്ങളോടുകൂടിചേർന്നും, ദുർവ്വിചാരങ്ങൾ അതപോലെതന്നെ തത്തുല്യങ്ങളോടുകൂടിചേർന്നും ബലപ്പെടുന്നു. സദ്വിചാരങ്ങളും ദുർവ്വിചാരങ്ങളും പരസ്പരവിരുദ്ധങ്ങൾ ആകയാൽ തമ്മിൽ തമ്മിൽ നശിപ്പിക്കുവാൻശ്രമിക്കുന്നു. പാറയിന്മേൽ എറിഞ്ഞ പന്ത എങ്ങിനെ കൊണ്ടദിക്കിൽ യാതൊരു ദോഷവും ചെയ്യാതെ വളരെ ഊക്കോടെ മടങ്ങിവന്ന എറിഞ്ഞ ആളുടെ മേൽതന്നെ കൊള്ളുന്നുവൊ അപ്രകാരം തന്നെ സദ്വിചാരങ്ങളോടുകൂടിയ ഒരാളുടെ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_06-150dpi.djvu/6&oldid=167754" എന്ന താളിൽനിന്ന് ശേഖരിച്ചത്