വാൻ ശങ്കരാചാര്യസ്വാമി ഇപ്രകാരംതന്നെ ഒരാവശ്യത്തിന്ന ശവത്തിൽ പ്രവേശിച്ചതിലും എന്താണ അത്ഭുതം.
മേൽവിവരിച്ച സംഗതികളിൽനിന്ന ഒരുതരം ഭൂതം ലിംഗശരീരമാണെന്നു വെളിപ്പെടുന്നു. മരണത്തിൽ മനുഷ്യർക്ക സഹജമായ ഭയംകൊണ്ടും മരിച്ചവരെ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളിൽ മാത്രം ലിംഗശരീരങ്ങളെ സാധാരണയായി കാണുന്നതുകൊണ്ടും ആകുന്നു ഈ ഭൂതത്തെ മനുഷ്യർ ഭയപ്പെടുന്നത. സൂക്ഷ്മത്തോളം വിചാരിച്ചാൽ ംരം ഭൂതത്തെ ഒട്ടുംതന്നെ ഭയപ്പെടാനില്ലെന്ന ആർക്കും ബോധ്യമാകും. മറ്റൊരുതരം ഭൂതം മേൽപറഞ്ഞ സൂക്ഷ്മശരീരത്തോടുകൂടിയവയാകുന്നു. സൂക്ഷ്മശരീരികൾ എന്നുതന്നെ പറയാം. ംരംതരത്തിൽ യക്ഷകിന്നരഗന്ധർവാദികൾ ആകുന്നു പ്രധാനികൾ. ഇതുകൂടാതെ അസംഖ്യം ഭൂതങ്ങൾ ംരം എനത്തിൽ ഉണ്ട. അവയിൽ ഒരുവക വായനക്കാർക്കു വളരെ അത്ഭുതകരമായി തോന്നും.
ഈ പ്രബന്ധത്തിന്റെ ആദിയിൽ സർ. ഹംഫ്രി ഡെവി ലോകം വിചാരപൂർണ്ണമാണെന്ന കണ്ടതിനെപ്പറ്റി പ്രസ്താവിച്ചിട്ടുള്ളത് വായനക്കാർ മറന്നിരിക്കാം. നമ്മുടെ ഓരോ വിചാരവും ഓരോ ഭൂതമാകുന്നു. അതിന ആകൃതിയും പ്രകൃതിയും ഉണ്ടെന്നപറഞ്ഞാൽ ചിലർ ഇനിക്കു ചിത്തഭ്രമമുണ്ടൊ എന്നുകൂടി സംശയിക്കും. എന്നാലും വിരോധമില്ലാ. ആകൃതിയില്ലാത്തത അദൃശ്യമാണെന്നുള്ളതിന വാദമില്ല. സർ. ഹംഫ്രിക്ക വിചാരങ്ങൾ ദൃശ്യങ്ങളായിരുന്നതു കൊണ്ട അവ രൂപികൾ ആയിരുന്നുവെന്ന അനുമാനിക്കാതെയിരിപ്പാൻ കാരണം കാണുന്നില്ല. പക്ഷെ, പാശ്ചാത്യപാണ്ഡിത്യം, സർ. ഹംഫ്രി കണ്ടതെല്ലാം മിഥ്യയെന്നും മായയെന്നും കല്പിക്കും. സർ. ഹംഫ്രി അയാളുടെ ജന്മത്തിൽ ഒരിക്കൽ യദൃഛയാ കണ്ടെതെല്ലാം നമ്മുടെ യൊഗികൾക്ക് നിത്യം അനുഭവമുള്ളവയാണ. ആയ്തകൊണ്ട പാശ്ചാത്യപണ്ഡിതന്മാരുടെ ആ അഭിപ്രായത്തെ അത്രഗൌനിക്കെണമെന്നില്ല. നമ്മുടെ വിചാരങ്ങൾ എല്ലാം രൂപികൾ ആയതകൊണ്ട ഭൂതങ്ങളും ഭൂതങ്ങൾ ആയതുകൊണ്ട ഗുണികളും ആകുന്നു. ഗുണികൾ എന്ന വച്ചാൽ ത്രിഗുണ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |