ത സ്വകാര്യമായിട്ടേ പറയാൻ തരമുള്ളൂ . എന്ന് പറഞ്ഞു വിളക്കും കൊണ്ടു വാതുക്കലെക്കു നടന്നു . അപ്പോൾ ഇൻസ്പെക്ടറും 'കുട്ടി പോയി കിടന്നുറങ്ങു' എന്ന് പറഞ്ഞ ദേവകി കുട്ടിയേയും കൂട്ടികൊണ്ടു അകായിലേക്ക് പോയി .
വെളക്കുംകൊണ്ടു ബാലകൃഷമേനവനും കണ്ടുന്നി നായരും അകത്തേക്ക് കടക്കുന്നത് കണ്ടു കുമാരൻ നായർ ഒരറ്റത്തെ യ്ക്കൊതുങ്ങി ഒളിച്ചു നിന്നു. കശപിശയൊക്കെ ശമിച്ചു എല്ലാവരും അകായിലേക്ക് പോവുന്നതു വരെ അവിടെത്തന്നെ ചുറ്റി പറ്റി നിന്നതേയുള്ളൂ . ദേവകികുട്ടിയെ ഒരിക്കൽക്കൂടി തനിച്ചു കണ്ടു സംസാരിക്കുവാൻ തര മുണ്ടാവുമെന്നുള്ള ആശ തീരെ ഭഗ്നമായപ്പോ മുന്നൂറുവിധം ചിത്തവികാരങ്ങളോട് കൂടി ഇടയ്ക്ക് നിന്നും ഇടയ്ക്ക് സാവധാനത്തിൽ നടന്നും ചിലപ്പോൾ മുറുകി നടന്നും വന്ന വഴി പരിവട്ടത്തെയ്ക്ക് മടങ്ങി .
കാര്യസ്ഥനെ ജാമ്യത്തിൽ വിട്ടതിന്റെ ശേഷം ഇൻസ്പെക്ടർ നടത്തിയ അന്വേഷണത്തിൽ കാര്യസ്ഥന്റെ പേരിലുള്ള സംശയം ഒന്നുകൂടി ദൃഢമായതോട് കൂടി യോഗ്യരായ ചിലരും കൂടി ഈ കേസിൽ പെട്ടിട്ടുണ്ടോ എന്ന ശങ്കിക്കെണ്ടതായും വന്നു . കാര്യസ്ഥന്റെ വീട്ടിലും മറ്റുമായി അയാളുടെ കൈവശമുള്ള റിക്കാട്ടുകളെല്ലാം പരിശോധിച്ചതിൽ അനവധി നോട്ടുകളും ശീട്ടുകളും കാര്യസ്ഥന്റെ പേരിലും പരിവട്ടത്തുകാരുടെ പേരിലും അവർക്ക് വേണ്ടിട്ടുള്ള മറ്റു ചിലരുടെ പേരിലും മാറി എഴുതിച്ചിട്ടുള്ളതായിട്ടും കിട്ടുണ്ണി മേനവന്റെ വക ചില പണ്ടങ്ങൾ കാര്യസ്ഥന്റെ വീട്ടിലും ഭാർയ്യ വീട്ടിലും പെരുമാറ്റ മുള്ളതായിട്ടും കണ്ടെത്തുവാനിടയായി . ഇങ്ങനെയോരോ തെളിവുകൾ സമ്പാദിച്ചതിന്റെ ശേഷം കാര്യസ്ഥനെ സ്റ്റേഷനിൽ ഹാജരാക്കി രാത്രി സമയത്ത് ഒന്നു കൂടി വിസ്തരിക്കണമെന്നു വിചാരിച്ചിരുന്ന ദിവസം വൈകുന്നേരമാണ് ഇൻസ്പെക്ടറുടെ ശ്രദ്ധ സ്റ്റേഷനാപ്സരുടെ കേസ്സിലേക്ക് തിരിയേണ്ടി വന്നത് . ദേവകികുട്ടിയെ അകത്തിട്ടുപൂട്ടിയ ദിവസത്തിന്റെ പിറ്റേ ദിവസം ഏകദേശം രണ്ടുനാഴിക രാച്ചെന്നപ്പോൾ കാര്യസ്ഥനെ സ്റ്റേഷൻ മുറിയ്ക്കകത്തിട്ടു വിസ്തരിയ്ക്കുവാൻ തുടങ്ങി . ആദ്യം ഇൻസ്പെക്ടർ തന്നെയാണ് വിസ്തരിച്ചത് .
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |