താൾ:RAS 02 06-150dpi.djvu/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രസിക രഞ്ജിനി

ൽ പെട്ട താമസം ഉണ്ടിരുന്ന എല കാലുകൊണ്ടൊരു തട്ടു തട്ടി . എണീക്ക്‌ എന്നു പറഞ്ഞ ദേവകി കുട്ടിയുടെ രണ്ടു കൈയ്യും പിടിച്ചെഴു ന്നേൽപ്പിച്ച്. ആരാടി നിണക്കീ അർദ്ധ രാത്രിക്ക് ചോറ് കൊണ്ടുവന്ന തരാനുണ്ടായത് എന്ന ഉച്ചത്തിൽ കണ്ണുരുട്ടി കൊണ്ട്‌ ചോദിച്ചു . കുറച്ചു നേരത്തേക്ക് ദേവകി കുട്ടി ഒന്നും മിണ്ടിയില്ല . പിന്നെയും ഇൻസ്പെക്ടർ ദേഷ്യം ഒതുക്കുവാൻ വയ്യാതെ ദേവകി കുട്ടിയെ പിടിച്ചു കുലുക്കി കൊണ്ട്‌ ആരാണെന്നു പറയാനല്ലേ പറഞ്ഞത് എന്നു വീണ്ടും ചോദിച്ചു . അപ്പോൾ ദേവകികുട്ടി "എൻറെ അച്ഛനും ജ്യേഷ്ടനും എൻറെ നേരെ സ്നേഹമില്ലെങ്കിലും എന്നെ ഇഷ്ടമുള്ള ആളുകൾ ഇല്ലായ്ക ഇല്ല . പരിവട്ടത്തെ കുമാരൻ നായരാണ് ചോറ്കൊണ്ടുവന്ന്തന്നത്. ജ്യേഷ്ടൻ എത്രതന്നെ സ്നേഹിച്ചാലും അച്ഛൻ എന്തു തന്നെ പറഞ്ഞാലും എന്തു തന്നെ ചെയ്താലും എന്നെ കൊന്നാലും വേണ്ടില്ല ഈ ജന്മം ഞാൻ അദ്ദേഹത്തിനെയല്ലാതെ വേറെ ഒരാളെ സ്വീകരിക്കില്ല". എന്നു പറഞ്ഞു മുഖമൊക്കെ തുടുത്തു തേങ്ങി തേങ്ങി കരയുവാൻ തുടങ്ങി . ബാലകൃഷ്ണ മേനോൻ ഒന്നു പരുങ്ങി . ഇൻസ്പെക്ടർ ദേവകികുട്ടിയുടെ കൈയ്യ വിട്ട് ബാലകൃഷ്ണ മേനോന്റെ നേരെ തിരിഞ്ഞു.

"ബാലകൃഷ്ണാ " നീയ്യെന്താ കുമാരൻനായരുടെ പെരെന്നോടു പറയാതിരുന്നത് . അതുകാരണം ഈ കുട്ടിയെ വെറുതെ ഞാൻ ദന്ധിപ്പിച്ചില്ലെ . തറവാടിന്റെ മാനം കെടുത്തുവാൻ തിന്ന വക കുമാരൻ നായർക്കെന്താണൊരു ദോഷമുള്ളത് ? എന്ന ഇൻസ്പെക്ടറുടെ കോപം തിരിഞ്ഞു കത്തുവാൻ തുടങ്ങിയപ്പോൾ ബാലകൃഷ്ണ മേനോൻ "ഞാൻ അച്ഛനോട് പറയാതിരുന്നതരൂപമില്ലാ" എന്നത മുഴുവനാകും മുമ്പ്

"രൂപമില്ലെ" എന്ന് ദേവകികുട്ടി കടന്നു പറഞ്ഞതകേട്ട് ഉടപിറന്നവളുടെ നേരെ തിരിഞ്ഞ് 'നിന്നോടല്ല പറഞ്ഞത് ' എന്ന അവളെ ഒതുക്കീട്ട് അച്ഛനോടായിട്ടു പിന്നെയും "രൂപമില്ലാഞ്ഞിട്ടല്ല വേറെ ചില കാരണം കൊണ്ടാണ ആ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_06-150dpi.djvu/58&oldid=167752" എന്ന താളിൽനിന്ന് ശേഖരിച്ചത്