താൾ:RAS 02 06-150dpi.djvu/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒരു ദുൎമരണം

പുറപ്പെപ്പെടുന്ന ദീർഘ നിശ്വാസത്തിന്ന് കരുത്തുകൂടുന്തോറും ദേവകിക്കുട്ടിയുടെ അശ്രുധാരയും വൎദ്ധിച്ചുവന്നു . ഇങ്ങനെ മനസ്സോടു മനസ്സ് പകൎന്ന ദേവകി കുമാരന്മാർക്കു കുറച്ചു നേരത്തേക്ക് ഒരക്ഷരം പോലും ഉച്ചരിക്കുവാൻ സാധിച്ചില്ല . ഈ ഒരു നില്പ്പ് ഒരു വിധത്തിലും സമാധാനകരമല്ലെന്നു കണ്ടു കുമാരൻനായർ മനസ്സിനെ ആയാസപെട്ടു പിടിച്ചടക്കി .

"ഇതുവരെ ദേവി ഉണ്ടില്ലെല്ലോ , ഇതാ ഈ ചോറുവാങ്ങി ഊണുകഴിക്കൂ" എന്നുപറഞ്ഞ എലപ്പൊതി അഴികളുടെ ഇടയിൽകൂടി അകത്തേക്കു നീട്ടികൊടുത്തു . ദേവകിക്കുട്ടി .

"എന്റെ കൈയ്യ് എച്ചിലാണ്. കാലത്ത കഞ്ഞി കഴിഞ്ഞിട്ട് കൈയ്യു കഴുകീട്ടില്ല" എന്നു പറഞ്ഞ വെള്ളം വാങ്ങി കൈകഴുകി എലപ്പൊതിവാങ്ങിത്താഴത്തുവെച്ചു . എന്നിട്ട്

"ഇനിക്ക് ദാഹമാണ സഹിക്കുവാൻ വയ്യാത്തത്" എന്നുപറഞ്ഞ് രണ്ടു കൈയ്യുംകൂടി ആഴിയുടെ അടുക്കൽ കാണിച്ചു . കുമാര നായർ മൂന്നുനാലു തവണ വെള്ളം കൈയ്യിലൊഴിച്ചു കൊടുത്തിട്ട്

"ഇനികുറച്ചു ഊണുകഴിഞ്ഞിട്ടാവാം വെറുംവയറ്റിൽ വെള്ളംവളരെ ക്കുടിക്കേണ്ട" എന്നുപറഞ്ഞിട്ടും ദേവകിക്കുട്ടി കൈയ്യെടുക്കുവാൻ മടിച്ച കുമാരൻ നായരുടെ മുഖത്തേക്ക് നോക്കിയപ്പോൾ ഒരു കയ്യു വെള്ളം കൂടിപ്പകൎന്നിട്ട കിണ്ടി താഴേവെച്ചു . ദേവകിക്കുട്ടി ഇരുട്ടത്തു തന്നെ എലപ്പൊതി അഴിച്ചുവച്ച് ഉണ്ണുവാനിരുന്നു. ഊണു കഷ്ടിച്ചു പകുതിയായപ്പോൾ മുറിയുടെ സാക്ഷാൽ വാതിൽ പെട്ടന്നു തുറന്ന് കണ്ടുണ്ണിനായർ ഇൻസ്പെക്ടർ ബാലകൃഷ്ണമേനവൻ കൈയ്യി ലെടുത്തിരുന്ന കല്ലറാന്തലിന്റെ അടഞ്ഞ പുറത്തിന്റെ നിഴലുകൊണ്ട് മകളുടെ ഇപ്പോഴത്തെ പ്രകൃതമൊന്നും ഇൻസ്പെക്ടർ ആദ്യം മനസ്സിലായില്ല .

"ബാലകൃഷ്ണ ! വെളക്കിങ്ങോട്ടു തിരിച്ചുപിടിക്കു" എന്ന കല്പിച്ചത മുഴുവൻ കേൾക്കുന്നതിന്നു മുമ്പ് ബാലകൃഷ്ണ മേനോൻ തുറന്നുകിടക്കുന്ന ജനാലയുടെ അടുക്കൽ ചെന്ന് അഛനെ അഭിമുഖമായിട്ടു നിന്ന റാന്തൽ തിരിച്ചുകാണിച്ചുകഴിഞ്ഞ . ഊണിന്റെ വടവും ദേവകികുട്ടിയുടെ പകച്ച നോട്ടവും ഇന്സ്പെക്ടരുടെ ദൃഷ്ടിയി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_06-150dpi.djvu/57&oldid=167751" എന്ന താളിൽനിന്ന് ശേഖരിച്ചത്