താൾ:RAS 02 06-150dpi.djvu/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

373

രസികരഞ്ജിനി


കേരളക്ഷിതിരത്നമാല.
----- : o : -----


ഉണങ്ങിയവയേയും പഴുത്തവയേയും പച്ചനിറമുള്ളവയേയും മച്ചിങ്ങയേയും ംരം ഫലങ്ങൾ എല്ലാം കണക്കാക്കി അതിൽ നിന്ന മൂന്നിലൊന്ന കുടിയാന്റെ ഭാഗം ത്യജിച്ചശേഷം നാളികേരങ്ങൾ ജന്മിക്കാകുന്നു.

കേരാരാമം സുസംവീക്ഷ്യ പഞ്ചധാവിഭാജമും
കഷ്ടാതികഷ്ടമദ്ധ്യാഢ്യ ശ്രേഷ്ഠശ്രേഷ്ഠതമാൻക്രമാൻ ൬൧

തെങ്ങിൻതോട്ടം നോക്കി അതിനെ അഞ്ചുതരമായി വിഭാഗിക്കണം. അതിൽ ഒന്നാന്തരം കഷ്ടം രണ്ടാന്തരം അതികഷ്ടം മൂന്നാന്തരം മദ്ധ്യാഢ്യം നാലാന്തരം ശ്രേഷ്ഠം അഞ്ചാന്തരം ശ്രേഷ്ഠതമം ഇങ്ങിനെ ക്രമം.

ഹരിന്മിതാസ്ഥിമിതാ അതികഷ്ടകനിഷ്ഠയോഃ
ഫലാകൃതിമിതാമദ്ധ്യേ നാളികേരമഹീരുഹേ ൬൨
ദന്തോന്മിതഫലാശ്രേഷ്ഠേ ശ്രേഷ്ഠാഢ്യേവർണ്ണസമ്മിതാഃ
ഇത്യാഹുകേത്രചിന്നാത്ര ഭാഗോനത്യജ്യതേംബുധൈഃ ൬൩

ഒന്നാന്തരത്തിൽ ൧൦-o രണ്ടാംതരത്തിൽ ൧൫-o മൂന്നാന്തരത്തിൽ ൨൦-o നാലാന്തരത്തിൽ ൩൨-o അഞ്ചാന്തരത്തിൽ ൫൧ -o നാളികേരങ്ങൾ ഉണ്ടാകുന്നു. ഇങ്ങിനെ ചിലർ പറയുന്നു. ചിലർ ഇതിൽ നിന്ന ചിലഭാഗം ഉപേക്ഷിക്കുന്നു.

കഷ്ടേകേരതരൌധരാധരമിതാ രത്നാർക്കതിഥ്യുന്മിതാഃ
യദ്വാവിംശതിസന്മിതാധൃതിമിതാഃ പ്രോക്താവിരൂപോന്മിതാഃ
മദ്ധ്യേതൂൽകൃതിസമ്മിതാശ്വഭമിതാദ്വിഗ്നാനിധൃതന്മിതാ
ശ്രേഷ്ഠേതൂർദ്ധ്വമശീതികാന്തമുദിതാസ്തൽജ്ജൈഹേലാസ്സരിഭിഃ


ംരം ശ്ലോകം കൊണ്ടു മൂന്നുതരമായി ഭാഗിച്ചശേഷം അതിൽ അന്തർഭാവത്തെ പറയുന്നൂ. ഒന്നാന്തരത്തിൽ ൭ - ൯ - ൧൨ - ൧൫ - ൧൮ - ൨൦ - ഇങ്ങിനെ ഉണ്ടാകുകയും, രണ്ടാന്തരത്തിൽ ൨൬ - ൩൪ - ൩൮ - ഇങ്ങിനെയും മൂന്നാന്തരത്തിൽ ൮൦ - വരെ ഉണ്ടാകുകയും ചെയ്യുന്നു എന്ന വിദ്വാന്മാർ പറയുന്നു.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_06-150dpi.djvu/52&oldid=167746" എന്ന താളിൽനിന്ന് ശേഖരിച്ചത്