Jump to content

താൾ:RAS 02 06-150dpi.djvu/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

361 ഞാൻ - നിവൃത്തിയില്ല. കഥ വേഗത്തിൽ അവസാനിപ്പിക്കണം. വായനക്കാർ എനി ക്ഷമിച്ചിരിക്കുമെന്നു തോന്നുന്നില്ല. വിശേഷിച്ച് ഈ വിവാഹത്തിന്ന് വിരോധികളായ നിന്റെ മാതാപിതാക്കന്മാരെ കൂട്ടിയിണക്കി വരണമെങ്കിൽ കഥ വല്ലാതെ ദീർഘിപ്പിക്കേണ്ടിവരും. ഇതിന്നും പുറമെ മലയാളത്തിൽ ട്രാജഡി വ്യസനത്തിൽ പര്യവസാനിക്കുന്ന കഥയില്ലെന്നുള്ള ന്യൂനന ഇതിനാലെ പരിഹരിക്കണമെന്നും ഉണ്ട്. അതിനാൽ എല്ലാം കൊണ്ടും നീ ഇപ്പോൾതന്നെ മരിക്കുന്നാതാണ് നല്ലത് കോ- നാഥാ അമ്മയോട് ഒരു വാക്ക് പറഞ്ഞോട്ടേ ഞാൻ= അയ്യോ പാടില്ല. അതിന്നിവിടെ സ്ഥലമില്ല. ഒരുക്ഷരം പോലും ഉച്ചരിക്കാതെ വേഗത്തിൽ മരിക്കാനൊരുങ്ങൂ. എന്നു പറഞ്ഞ് എന്റെ കയ്യിലുണ്ടായിരുന്ന വാളുകൊണ്ട് കോമളവല്ലിയുടെ തല ലക്ഷ്യമാക്കി വീശി. അതിന്നു ശേഷം എനിക്കുണ്ടായ പശ്ചാത്താപം, (പശ്ചാത്താപം- പ്രായശ്ചിത്തം എന്നുണ്ടല്ലോ). നിമിത്തം ലോകം നശ്വരം ശരീരം അസ്ഥിരം, മാസസമ്മിശ്രമായിട്ടുള്ളത്, ജീവൻ തൃണതുല്യം എന്നിങ്ങനെ സാരഗർഭങ്ങളായ അനേകംവാക്കുകൽ ഉപയോഗിച്ച അരമണിക്കൂറിനകം പ്രസ്ംഗിച്ചതിന്റെ ശേഷം അവളെ വെട്ടിയ വാളുകൊണ്ട് തന്നെ എന്റെ കഥയും കഴിച്ചു. എന്നുപറഞ്ഞാൽ മതിയല്ലൊ. -കോപ്പെ പ്രഭു. ഭാഷാവിക്രമോർവ്വശീയസാരം വാതമേറ്റുപൊടിചുറ്റിടും വിധം യാതൊരാളുടെ നിയോഗമേറ്റുടൻ ഭൂതസംഘമിഹചുറ്റിടുന്നുഹാ ബ്ഭൂതനാഥനെ വണങ്ങിടുന്നു ഞാൻ

ക്ഷോണീതലത്തിലുളവായദിനം മുതൽക്കു ചേണാർന്ന മട്ടിലഭിവൃദ്ധികൾ വന്നുചേരാൻ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Dvellakat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_06-150dpi.djvu/40&oldid=167733" എന്ന താളിൽനിന്ന് ശേഖരിച്ചത്