താൾ:RAS 02 06-150dpi.djvu/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കോമളവല്ലി.

ന്നും ഊരി രണ്ടുമൂന്നു പ്രാവശ്യം ഭംഗിയിൽ ഇളകി എന്റെ മാറിനെ ലക്ഷ്യമാക്കി ആരോഗ്യം ആസകുലം പ്രയോഗിച്ച് വെട്ടാനൊരുങ്ങി. പക്ഷേ വെട്ട് എന്റെ മാറത്ത് കൊള്ളുന്നതിനുമുമ്പിൽ പൂരമുകളിൽനിന്ന് ഒരു ശൂനകൻ താഴെ വീഴുകയാൽ ഓങ്ങിയ വെട്ട് ശൂനകന്റെ മേൽ കൊള്ളുകയും ഞാൻ പണിപ്പെട്ടബന്ധനത്തിൽ നിന്നും വേർപ്പെട്ട് ചാടി ഓടി പോകയും ചെയ്തു.

വായനക്കാരേ, അല്പംക്കൂടി ക്ഷമിപ്പിൻ, ഒരു നോവൽ കർത്താവിന്നുള്ള പൂർണ്ണസ്വാതന്ത്ര്യത്തെ അവലംബിച്ച് കഥ ഇപ്പോൾ അവസാനിപ്പിച്ചുകളയാം. കോമളവല്ലിയെ കാരാഗൃഹത്തിൽ നിന്ന് മുക്തയാക്കുവാൻ അനേകായിരം വഴികളുള്ളതായി ബുദ്ധിയും മനോധർമ്മവും ഉള്ള എന്റെ വായനക്കാർക്ക് ഊഹിക്കാവുന്നതായിരിക്കെ, ഞാൻ എന്തുപായമാണ് പ്രയോഗിച്ചത് എന്ന് നിങ്ങളോടു പറഞ്ഞിട്ട് എന്തൊരു പ്രയോജനമാണുള്ളത്. മുകളിൽ വിവരിച്ച സഭവം നടന്നിട്ട് രണ്ടുമാസം കഴിയുന്നതിനുമുമ്പിൽ കോമളവല്ലിയും ഞാനും ഭാര്യാഭർത്താക്കാന്മാരായി. വിവാഹം കഴിഞ്ഞ് മൂന്നാദിവസം കോമളവല്ലിയെ അടുക്കെ വിളിച്ചിരുത്തി ഇപ്രകാരം പറഞ്ഞു.

അല്ലയോ പ്രീയതമേ, നീ എന്റെ ഭാര്യയായിരിപ്പാൻ തക്കവണ്ണം എനിക്ക് ഭാഗ്യമുണ്ടായത് പൂർവ്വജന്മസുകൃതത്തിന്റെ ഫലമെന്നല്ലാതെ മറ്റൊന്നും പറവാനില്ല.

കോ-നാഥാ, അങ്ങെയ്ക്കെന്താണ് ഇതുകൊണ്ട് ഒരുവലിയ ഭാഗ്യം എന്നുപറവാനുള്ളത് എല്ലാം എന്റെ ഭാഗ്യം എന്നുവേണം പറയാൻ.

ഞാൻ- ശരി, നമ്മുടെ രണ്ടുപേരുടേയും ഭാഗ്യംതന്നെ. പക്ഷേ ഈ ഭാഗ്യകാലം അവസാനിക്കാറായി.

കോ-(പരിഭ്രമം നടിച്ച്) എന്ത, എന്താണങ്ങൂന്ന് ഇങ്ങിനെ പറയുന്നത്.

ഞാൻ-നിന്റെ കഥ ഇപ്പോൾതന്നെ തീർത്തുകളയേണമെന്നാണ് വിചാരിക്കുന്നത്.

കോ-അയ്യൊ നാഥാവിവാഹം കഴിഞ്ഞിട്ട് മൂന്നുദിവസമല്ലേ ആയുള്ളു. ഇത്രവേഗത്തിലോ?
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_06-150dpi.djvu/39&oldid=167731" എന്ന താളിൽനിന്ന് ശേഖരിച്ചത്