Jump to content

താൾ:RAS 02 06-150dpi.djvu/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രസികരഞ്ജിനി.

വായു, ചന്ദനച്ചാറ് തിളപ്പിച്ച എണ്ണ എന്നൊക്കെ അതിൽ വരുത്തിട്ടുണ്ടായിരുന്നു. ഊണും ഉറക്കവും അന്ന് ഉപേക്ഷിക്കേണ്ടിവന്നുഎന്നുപറയേണ്ടതില്ലല്ലോ. എന്തിനു വളരെപ്പറയുന്നു വിപ്രലംഭഗൃഗാരം എന്റെ മുഖത്ത് നല്ലവണ്ണം ? എന്റെ സ്നേഹിതന്മാരല്ലാത്ത ചിലർക്കൂടി സമ്മതിച്ച് എനിക്ക് സർട്ടിഫിക്കെറ്റ് തന്നു.

നേരം രാത്രി എട്ടുമണിയായി. ശീമയിൽ നിന്നുവരുന്ന വെള്ള രസക്കടുക്കപോലെ പ്രകാശിച്ചുംകൊണ്ടിരുന്ന ചന്ദ്രബിംബത്തെ കാർമ്മേഘങ്ങൾ വന്ന് മറച്ചു. അപ്പോഴത്തെ എന്റെ സ്ഥിതിയേകണ്ടു പരിഹസിച്ചു ചിരിക്കയോ എന്നു തോന്നുമാറ് ആകാശത്തെങ്ങും നക്ഷത്രങ്ങൾ മിന്നിമിന്നിക്കൊണ്ടിരുന്നു.

എന്റെ പ്രാണപ്രിയയുടെ ദർശനം കാംക്ഷിച്ച് പുഷ്പവല്ലിഗ്രഹത്തിലേക്കും വീണ്ടും യാത്രപുറപ്പെട്ടു അവിടെച്ചെന്നപ്പോൾ എനിക്കുണ്ടായ അസൂയയും, ആശ്ചര്യവും കോപവും ഏതൊരൊവനെകൊണ്ടാണ് വേണ്ടവിധം നടിക്കാൻ സാധിക്കുക. ഞാൻ നിഷ്കളങ്കമായി സ്നേഹിച്ചിരുന്ന കോമളവല്ലി ഏതോ ഒരു പുരുഷനൊന്നിച്ചു നെരമ്പോക്കും പറഞ്ഞ രസിച്ചുംകൊണ്ടിരിക്കുന്നു.എന്റെ ആഗ്രഹനിവൃത്തിക്ക് പ്രതിബന്ധം വരുത്തിയ ആ മനുഷ്യകീടത്തെ 'വാടാമാനുഷാധമ' എന്നുപറഞ്ഞു ഒന്നു പോരിന്വിളിച്ചെങ്കിലോ എന്നു സംശയിച്ചു. പക്ഷേ ഇയ്യുള്ളവൻ ഏതൊരുത്തനോടൂ യുദ്ധത്തിന്ന് പുറപ്പെട്ടാലും കലാശം ഇന്നവിധത്തിലാവും എന്ന് നല്ല നിശ്ചയമുണ്ടായിരുന്നതിനാൽ, 'ശക്താനാം ഭൂഷണം ക്ഷമാ' എന്ന പ്രമാണം ചൊല്ലിത്തന്നെത്താൻ സമാധാനപ്പെട്ട് തിരികെ വീട്ടിലേക്കുപോയി. ഇങ്ങിനെ അനേകം പ്രാവശ്യം അവിടെ ചെല്ലുകയും ഇളിഭ്യനായി മടങ്ങി വരികയും ചെയ്തു സംഗതിയേപ്പറ്റി വിസ്തരിച്ച വായനക്കാരെ മുഷിപ്പിക്കാൻ വിചാരിക്കുന്നില്ല. ഒരുദിവസം ഞങ്ങൾ തമ്മിൽ നടന്ന സംഭാഷണത്തെ താഴെ വിവരിക്കുന്നു.

ഞാൻ- അല്ല്ലയോ ശരച്ചന്ദ്രമനോഭിരാമവദനേ! ഭവതിയുടെ സൗന്ദർയ്യ കഥാമൃതശ്രവണം യാവനൊരുത്തനെയാണോ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_06-150dpi.djvu/36&oldid=167728" എന്ന താളിൽനിന്ന് ശേഖരിച്ചത്