Jump to content

താൾ:RAS 02 06-150dpi.djvu/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കോമളവല്ലി.

റത്തുള്ള കണ്ണാടിക്കു അഭിമുഖമായിനിന്ന് തക്കതായ നാട്യങ്ങളോടും കൂടി ഗാനരീതിയിൽ ഉച്ചത്തിൽ ചൊല്ലി. അഭിനയം കേമമായി എന്ന ഇനിക്കുതന്നെ ബോദ്ധ്യം വന്നതിന്റെ ശേഷമേ അവിടുന്ന് പുറപ്പെട്ടുള്ളൂ.

പുഷ്പവല്ലിഗൃഹത്ത് കോമളവല്ലിക്ക് (അവളുടെ സാക്ഷാൽ പേർ ഇട്ടിച്ചിരിഎന്നൊ കുഞ്ഞിക്കാളിഎന്നോ മറ്റോ ആണ്) നമ്മുടെ കഥ നടന്ന കാലത്ത് ഏകദേശം നാല്പത്തഞ്ചു വയസ്സു പ്രായമായിക്കാണും.അവളുടെ ആകൃതിവിശേഷത്തെ യഥാർത്ഥമായി വർണ്ണിക്കയാണെങ്കിൽ 'വെഞ്ചാമരപോലെ വെള്ളത്തലമുടി' എന്നു തുടങ്ങിയ ഒരു സരസകവിയുടെ വിവരണം ഇവളെ സംബന്ധിച്ചായിരുന്നെങ്കിൽ യോജിപ്പായേനേ എന്നുപറഞ്ഞാൽ മതി. പക്ഷേ ഇപ്രകാരമുള്ള യഥാർത്ഥവർണ്ണനം ഒരു കഥയിലെ നായികക്കു ചേർന്നതാണോ എന്ന് ഞാൻ സംശയിക്കുന്നു. അതിനാൽ ബ്രഹ്മാവ് ഇഹലോകത്തിലും പരലോകത്തിലും ഉള്ള സകല സുന്ദരിമാരുടേയും സൗന്ദർയ്യസ്വരം അരിച്ചെടുത്ത് ഒരു പുതിയസ്ത്രീരൂപമായി നിർമ്മിച്ചവളാണ് ഇവള് എന്നുവേണം പറയാൻ.

ഞാൻ അവിടെ ചെന്ന സമയത്ത് കോമളവല്ലി പൂമുഖത്ത് ഒരു കട്ടിലിന്മേൽ ഒരു പുസ്തകം വായിച്ചുകൊണ്ട് ഇരിക്കയായിരുന്നു. ഞാൻ അടുക്കെയുള്ള ഒരു കസാലയിന്മേൽ ചെന്നിരുന്ന് 'ബാലേ' എന്നുതുടങ്ങിയ ഒരു ശ്ലോകം അതി ഭംഗിയിൽ ചൊല്ലി.ശ്ലോകം ചൊല്ലുന്ന സമയത്ത് കണ്ണ് സ്വല്പം അടഞ്ഞിരുന്നതിനാൽ, അവളുടെ മുഖത്തെ സ്തോഭങ്ങളെന്തെല്ലാമാണെന്നു മനസിലാക്കുവാൻ കഴിഞ്ഞില്ല.ചൊല്ലിക്കഴിഞ്ഞ് കണ്ണുമിഴിച്ചു നോക്കിയപ്പോൾ അവിടെ ആരെയും കണാനില്ല. വിരഹവേദന നടിക്കേണ്ടത് എന്റെ പിന്നത്തെ മുറയാണല്ലോ. അതിനാൽ വളരേപ്പണിപ്പെട്ട് കണ്ണിൽനിന്ന് രണ്ടുമൂന്നുതുള്ളി വെള്ളം ഞെക്കി പുറപ്പെടുവിച്ചു. എന്റെ അപ്പോഴത്തെ അവസ്ഥയെ സൂചിപ്പിക്കുന്നതായി രണ്ടുശ്ലോകങ്ങൾ എത്രയും ആയാസപ്പെട്ടു നിർമിച്ചു. രണ്ടു ശ്ലോകങ്ങളുടെയും അവസാനം 'ഹന്തഞാനെന്തുചെയ്യ' എന്നായിരുന്നു. ചന്ദ്രരശ്മികൾ അഗ്നിജ്വാലകൾ, തണുത്ത കാറ്റ് വിഷ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_06-150dpi.djvu/35&oldid=167727" എന്ന താളിൽനിന്ന് ശേഖരിച്ചത്