349
യില്ലാതെ പലരും, ആക്കൂട്ടത്തിൽ, "ഹിരണ്യനാട്ടിൽ ചെന്നാൽ ഹിരണ്യായ നമഃ" എന്നിക്കണ്ട ഞാനും, എഴുതിവരുന്നതിനാൽ അവയിൽ അവ്യവസ്ഥിതം ഓരോന്നിന്റെ നേരെ വ്യവസ്ഥ വരുത്തേണ്ടുന്ന രൂപവും എഴുതിക്കാണിക്കുന്നു:-
അങ്ങനെ, അങ്ങിനെ. അവിടുത്തെ, അവിടത്തെ. അതിലക്ക്, അതിലേയ്ക്ക്. എന്തന്നാൽ, എന്തെന്നാൽ. എല്ലൊ, അല്ലൊ. പോര, പോരാ. അവിടെതന്നെ, അവിടെത്തന്നെ. ഇരിപത്, ഇരുപത്. രൂപ, ഉറുപ്പിക. ഓരൊന്ന്, ഓരോന്ന്, തുടങ്ങിരിക്കുന്നു, തുടങ്ങിയിരിക്കുന്നു, എന്നിത്യാദിയെ കാരണപൂർവ്വം വഴിയെ ഓരോ പ്രത്യേകപ്രയോക്താക്കളെ ചൂണ്ടിക്കാണിക്കുകയും ചെയ്യുമ്പോൾ "കലഹം പിറന്നാൽ ന്യായം പിറക്കും" എന്നപോലെ ആക്ഷേപസമാധാനങ്ങൾക്കിടവരുമെന്നു വിചാരിക്കുന്നു. എന്നാൽ ഈവക ആക്ഷേപങ്ങൾ ഭാഷാപരമായി കലാശിക്കുന്നതല്ലാതെ പരസ്പരമായി കലാശിക്കാതിരിപ്പാനായി മാതൃഭൂതേശനെ പ്രാർത്ഥിച്ചുങ്കൊണ്ടിപ്പോൾ മതിയാക്കുന്നു.
മലയാളത്തിലുള്ള മഹാബ്രാഹ്മണർ മുതലായ സകല ദ്വിജവർഗ്ഗങ്ങൾക്കും സന്ധ്യാവന്ദനം തുടങ്ങിയുള്ള നിത്യകർമ്മങ്ങളിൽ നേരനീക്കം വരുത്തിക്കൂടാ എന്ന നിഷ്ഠയുണ്ടായിരുന്നതും ആദ്യമായി തെറ്റിത്തുടങ്ങിയത അന്നു മുതൽക്കാണ്. തടവിൽ പെട്ടുപോയതിനാൽ സന്ധ്യാവന്ദനം, ഔവാസനം മുതലായ നിത്യകർമ്മങ്ങൾക്കു മുടക്കം പറ്റിയ മഹാബ്രാഹ്മണർക്ക് അന്നുണ്ടായ മനോവ്യസനം ഇന്നപ്രകാരത്തിലായിരുന്നു എന്ന പറഞ്ഞറിയിക്കുവാൻ തീരെപ്രയാസം തന്നെ. അന്നുസംഭവിച്ചതായ ആ അത്യാപത്തിനെ സൂചിപ്പിച്ചിട്ടാണ് ഇന്നും ഇരിങ്ങാലക്കുട ഗ്രാമത്തിൽ പെട്ടസകല ദ്വിജവർഗ്ഗക്കാരും സന്ധ്യാവന്ദനത്തിന്ന് ഏകാർഘ്യം (ഒരു
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |