താൾ:RAS 02 06-150dpi.djvu/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മലയാളഭാഷാവ്യവസ്ഥ
348



മലയാളത്തിൽ പ്രത്യേകരൂപമുണ്ടായിരിക്കെ അതാതു ഭാഷാരൂപം ഉപയോഗിക്കുന്നതു ഭാഷക്കു ദോഷം തന്നെ. എന്നാൽ സംസ്കൃതത്തിൽ നിന്നുൽഭവിച്ച പ്രാകൃതഭാഷാപദജനന രീതിക്ക് വ്യവസ്ഥയും വ്യാകരണവും ഉള്ളതുപോലെ ഓരൊ മൂലഭാഷോൽഭൂത മലയാളപദങ്ങൾക്ക് വ്യവസ്ഥയേർപ്പെട്ടുകാണാത്തതിനാൽ "മഹാജനോയേനഗതസ്സപന്ഥാഃ" എന്ന ന്യായമനുസരിക്കാതെ സാധാരണ നടപ്പായിരിക്കുന്നതിനെ വിട്ട് ഭാഷ വഷളാക്കുന്നത് കഷ്ടമല്ലെ? എന്നാൽ ഈവിഷയത്തിൽ "അച്ചടിപ്പിശാച്" എന്നിംഗ്ലീഷിൽ പറയുമ്പോലെ അച്ചുപിഴ എല്ലാഭാഷയിലും കാണുമെങ്കിലും മലയാളം അച്ചടിക്കാർ ഭാഷാദൂഷണത്തിൽ കൊണ്ടുപിടിക്കുന്നു. ആകയാൽ, അൻപേണം, എന്നതും അച്ചടിത്തെറ്റായിരിക്കണം.

പിന്നെ പല പദങ്ങളെ ഒന്നിച്ചു ചേർക്കുന്ന സന്ധി, സമാസം, വാക്യം, ഇത്യാദിവിഷയങ്ങളിലും നമ്മുടെഭാഷാ തമിഴിനെ അനുസരിക്കുന്നതല്ലാതെ സംസ്കൃതത്തെ അധികമനുസരിക്കുന്നില്ലാതിരിക്കെ ചിലർ ഈ വിഷയങ്ങളിൽ "മാപ്പിളയുടെ കുടുമ്മയും വടുകന്റെ താടിയും ചേർത്തുകെട്ടുക" എന്നപോലെ മലയാളത്തിൽ, "കാച്യങ്ങുവെച്ചേൻ" "ധാവതിചെയ്തു" "അരയന്നപ്പരിവൃഢം" "ഏതേമുനിമാർ", എന്നും മറ്റും പ്രയോഗിക്കുന്നത്‌ ഭാഷാദൂഷണമല്ലയോ? ഛന്ദസ്സ്, അലങ്കാരം, ദശരൂപകം, ഈ വിഷയങ്ങളിൽ മാത്രം മലയാളം സംസ്കൃതത്തിൽ ലയിച്ചിരിക്കുന്നു. ഇവറ്റിൽ അലങ്കാരവും ദശരൂപകവും മലയാളത്തിന്നു പ്രത്യേകം ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും ഛന്ദസ്സുകൾ ചിലത് മലയാളത്തിൽ പ്രത്യേകമുണ്ടായിരിക്കെ അവറ്റെയും പ്രബലപ്പെടുത്താതെ ആധുനികന്മാർ ഗതാനുഗതികന്മാരായി സംസ്കൃതത്തെത്തന്നെ അവലംബിക്കുന്നതും കഷ്ടം തന്നെ. എന്നുതന്നെയല്ല ചില സംസ്കൃതപക്ഷപാതികൾ മലയാളത്തെ സഹായിപ്പാൻ വന്ന സംസ്കൃതത്തിന്റെ "ഭജനംമുഴുത്ത് ഊരായ്മ" ആക്കുന്നതും നന്നാകുന്നുണ്ടൊ? എങ്കിലും ആകപ്പാടെ പരിഷ്കൃതപ്രായമായിരിക്കുന്ന നമ്മുടെ ഭാഷയിൽ അദ്യാപിതാഴെ കാണിക്കുന്നവറ്റെ വ്യവസ്ഥ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_06-150dpi.djvu/27&oldid=167718" എന്ന താളിൽനിന്ന് ശേഖരിച്ചത്