Jump to content

താൾ:RAS 02 06-150dpi.djvu/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മലയാളഭാഷാവ്യവസ്ഥ
346



ത്തിൽ അനേക കവിതകൾ ഉണ്ടാക്കിക്കാണുന്നു. എഴുത്തച്ചന്റെ കാലം മുതൽ മലയാളഭാഷക്ക് സംസ്കൃതസഹായത്താൽ തമിഴിന്റെകീഴടക്കം തുലോംവിട്ട് സ്വാതന്ത്ര്യം സിദ്ധിച്ചുതുടങ്ങി. ഇങ്ങിനെ തുഞ്ചനായിട്ട് മലയാളഭാഷാസ്വരൂപസ്സ്വാതന്ത്ര്യങ്ങളെവരുത്തിയശേഷം കുഞ്ചൻ‌നമ്പിയാർ മലയാളഭാഷയിൽ "തുള്ളൽ" എന്നൊരു പുത്തൻ ഛന്ദസ്സ്വരൂപം നിർമ്മിച്ച് ചേർത്തതായി കാണുന്നുണ്ടെങ്കിലും ഭാഷയ്ക്ക് തുഞ്ചനെക്കാൾ അധികമായ ശുദ്ധിവരുത്തിയതായി കാണുന്നില്ല.

ഇപ്പോഴത്തെ മലയാളത്തിലാകട്ടെ "കേരളീയ കാളിദാസ" രായിട്ട് ഒന്നാമത് സംസ്കൃതനാടകാദികളെ മലയാള തർജ്ജമചെയ്ത് അവറ്റെ അച്ചടിപ്പിക്കുന്നതിൽ സാധാരാണ മലയാളവിദ്വാന്മാർ ചെയ്യുന്നതുപോലെ പുസ്തകാരംഭം മുതൽ അവസാനം വരെ ഒരേ ദണ്ഡാകാരമാക്കാതെ തനിക്ക് ഇംഗ്ലീഷ് ഭാഷാജ്ഞാനം കൂടിയുള്ളതിനാൽ ഇംഗ്ലീഷ് പുസ്തകരീതി അനുസരിച്ച് ഗദ്യപദ്യാദി വേർപാടുകളും അല്പവിരാമാദി ചിഹ്നങ്ങളും വരുത്തിത്തുടങ്ങിയത് ഭാഷയ്ക്ക് ഒരു വിശിഷ്ടാലങ്കാരമായിരിക്കുന്നുവല്ലോ? ഈ ചിഹ്നങ്ങളുടെ ഫലം "സംസാരഭാഷ"യിൽ സ്വരഭേദംകൊണ്ട് പാമരജനവും വരുത്തുന്നുണ്ട്. "എഴുത്തുഭാഷ"യിലാകട്ടെ ഈവക ചിഹ്നങ്ങൾ ഉപയോഗിക്കാഞ്ഞാൽ "അല്പവിരാമം ആളെക്കൊന്നു" എന്ന് ഇംഗ്ലീഷിൽ പറഞ്ഞിരിക്കുന്നതുപോലെ ചില പദവാക്യങ്ങൾ ദുരർത്ഥങ്ങളായോ, നിരർത്ഥങ്ങളായോ, വിപരീതാർത്ഥങ്ങളായോ, ഭവിച്ച് പണ്ഡിതന്മാർക്കുപോലും തത്വം ഗ്രഹിപ്പാൻ പ്രയാസമായിവരുന്നു എന്നാൽ പാമരന്മാരുടെ വിഷയം പറവാനുണ്ടോ? ഈ പ്രയാസമുണ്ടാകാതിരിപ്പാനായി ഇപ്പോൾ ചില ചിഹ്നങ്ങൾ ഉപയോഗിച്ചുവരുന്നകൂട്ടത്തിൽ ഇതുവരെ ദേവനാഗരി അക്ഷരത്തിലുള്ള പുസ്തകങ്ങളിൽ മാത്രം ഉപയോഗിച്ചുകാണുന്ന "അവഗ്രഹം" എന്ന ചിഹ്നവും, വ്യസ്തമായാലും, സമസ്തമായാലും ഓരോപദം കഴിഞ്ഞാൽ അല്പം സ്ഥലം വിടുന്നതിൽ നാഗരി എഴുത്തിലുള്ള പുസ്തകങ്ങളിലെപ്പോലെ ഒരു വ്യവസ്ഥയും മറ്റും വരുത്തിയാൽ ഏറെനന്ന്. എന്നാൽ കാലക്രമത്തിൽ ആദിമഭാഷ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_06-150dpi.djvu/25&oldid=167716" എന്ന താളിൽനിന്ന് ശേഖരിച്ചത്