താൾ:RAS 02 05-150dpi.djvu/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


310


കേരളക്ഷിതിരത്നമാല.

ഉഗ്രനെന്നും വൃഷലനെന്നും പറയുന്ന രണ്ടുവിധം ശൂദ്രരും ശ്രേഷ്ഠന്മാരാണെന്ന ബ്രഹ്മാവിനാൽ പറയപ്പെട്ടിരിക്കുന്നു. എങ്കിലും ഉഗ്രൻ വൃഷലനെക്കാൾ ശ്രേഷ്ഠതമൻ ആകുന്നു. പ്രഥമവർണ്ണമായ ബ്രാഹ്മണന ഇവര രണ്ടും ഒരുപോലെ താണവരാണ.

കരോരുപാദൊൽഭവമാനുഷേഷ
ധരാനിലിമ്പോർച്ചനയാനിതാന്തം
തെജഃപ്രദീപ്തംപരപുരുഷസ്യ
കരോതിസാന്നിദ്ധ്യമതോവരാസ്തെ       ൪൪

ക്ഷത്രിയവൈശ്യശൂദ്രന്മാർ ഇരിക്കുമ്പോൾതന്നെ ബ്രാഹ്മണൻ പൂജകൊണ്ട ംരംശ്വരന്റെ തേജസ്സിനെ വർദ്ധിപ്പിക്കുകയും സാന്നിദ്ധ്യം വരുത്തുകയും ചെയ്യുന്നു. അതുകൊണ്ട ക്ഷത്രിയവൈശ്യശൂദ്രന്മാർ താണവരാകുന്നു.

അപരാധക്ഷമാദത്തം പ്രീതിദത്തഞ്ചമാനുഷൈഃ
യൽഭൂമിഖണ്ഡംതദ്വേധാവലബ്ധാന്യായവിദോവിദുഃ.       ൪൫

ലബ്ധം എന്നപറയുന്ന ജന്മം രണ്ടവിധം. അതിൽ, (൧)താൻ ചെയ്ത അപരാധത്തെ ക്ഷമിപ്പാൻവേണ്ടി കൊടുക്കുന്നത. (൨)സന്തോഷം കൊണ്ട കൊടുക്കുന്നത. ഇങ്ങിനെ രണ്ടുവിധത്തിൽ കിട്ടുന്നതിന്നും ന്യായവേദികൾ ലബ്ധജന്മമെന്നു പറഞ്ഞുവരുന്നു.

അപരാധംയദജ്ഞാതം ജ്ഞാതംവാവൈമയാ കൃതം.
തത്വംക്ഷമസ്വകാരുണ്യാദിതി മദ്ധ്യേസഭംബ്രുവൻ.       ൪൬
സ്ഥാണുംഖനേത്സഭാമദ്ധ്യേ സ്വഭൂഖണ്ഡാഹ്വയംവദൻ
ക്ഷമാവാംസ്തദ്ധരിത്ര്യാസ്തു നാഥോഭവതികേരളേ       ൪൭

അപരാധം ചെയ്തവൻ അപരാധത്തെക്ഷമിക്കേണ്ടവനു ഭൂമികൊടുക്കേണ്ടുന്ന ക്രമത്തെപ്പറയുന്നു. അറിവില്ലാതെകണ്ടൊ അറിവോടുകൂടിയൊ ഞാൻ നിങ്ങൾക്ക ചെയ്ത അപരാധത്തെ അങ്ങുന്ന ദെയവുചെയ്ത ക്ഷമിക്കേണമേ എന്നപറഞ്ഞ സഭാമദ്ധ്യത്തിങ്കൽ താൻ കൊടുക്കാൻ നിശ്ചയിച്ച ഭൂമിയുടെ പേരപറഞ്ഞ ഒരു കോലിനെ നാട്ടണം. അങ്ങിനെ ചെയ്താൽ അപരാധത്തെ ക്ഷമിക്കുന്നവൻ കേരളത്തിങ്കൽ ആഭൂമിക്ക അധിപനായിത്തീരുന്നു.

തദ്ദാനം ഖലുദേവായ ബ്രാഹ്മണായനൃപായച
ക്രിയതേപ്രഭവേരാജപ്രതിരൂപായചൊത്തമം.       ൪൮Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_05-150dpi.djvu/49&oldid=167676" എന്ന താളിൽനിന്ന് ശേഖരിച്ചത്