Jump to content

താൾ:RAS 02 05-150dpi.djvu/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


301

രസികരഞ്ജിനി


ബൃഹസ്പതിയെ ആശ്രയിച്ച് നാല് ചന്ദ്രന്മാർ ചരിക്കുന്നതായി കണ്ടുപിടിച്ചിരിക്കുന്നു. അതുകളെ അധികം ശക്തിയില്ലാത്ത ഒരു ദൂരദർശിനിയിൽകൂടി നോക്കിയാലും കാണാവുന്നതാണ. ഇയ്യിടെ അഞ്ചാമത് ഒരു ഉപഗ്രഹം കൂടി ഉള്ളതായി കണ്ടിരിക്കുന്നു. നമ്മുടെ ചന്ദ്രൻ ഭൂമിയോടുകൂടി സൂര്യനെ പ്രദക്ഷിണം വെക്കുന്നപോലെതന്നെ ആ നാല് ചന്ദ്രന്മാരും രമണീയമേഖലകളോടുകൂടിയ ബൃഹസ്പതിക്ക് ചുറ്റും ചരിച്ചുകൊണ്ട സൂര്യമണ്ഡലത്തെ വട്ടംചുറ്റുന്നത് എത്ര മനോഹരമായ കാഴ്ചയാണ!

എ.ശങ്കരപ്പുതുവാൾ. ബി.എ; ബി.എൽ




എന്റെ ആദ്യത്തെ ലേഖനം
------- : o : -------


പാടത്ത് പണിയില്ലാത്ത ദിവസങ്ങളിൽ ഞാൻ പുറത്തിറങ്ങി നടക്കുന്നത കണ്ടാൽകൂടി അമ്മാമൻ എന്നെ തല്ലാറില്ല. ഉച്ചാരൽ ദിവസം ഊണുകഴിഞ്ഞ് അലക്കിയമുണ്ടും ചന്ദനക്കുറിയുമായി അമ്മാമന്റെ മകൻ കൃഷ്ണൻ പഠിച്ചുകൊണ്ടിരിക്കുന്ന മുറിയിലേക്കു കയറിച്ചെന്ന്.

കൃഷ്ണൻ – ഇന്ന നിങ്ങൾക്ക് വർക്ക് ഒന്നും ഇല്ല അല്ലെ?

ഞാൻ – ഇനിക്കും അവർക്കും പണീല്ല, പേടിക്കാനില്ല. എന്നപറഞ്ഞ ആ മുറിയിൽ അടക്കിവെച്ചിട്ടുള്ള പുസ്തകങ്ങൾ നോക്കിക്കൊണ്ടു നിൽക്കുമ്പോൾ അഞ്ചക്കാരൻ കുറെ പുസ്തകങ്ങളും കടലാസ്സുകളും കൊണ്ടുവന്ന കൃഷ്ണന്റെ മുമ്പിൽ വെച്ചു. അയാൾ ഇംഗ്ലീഷിലുള്ളതെല്ലാം തിരിഞ്ഞെടുത്ത മലയാളപുസ്തകങ്ങളും കടലാസ്സുകളും മുദ്രപൊട്ടിക്കാതെ തന്നെ ഒരു മൂലയിലേക്ക് തള്ളിയിട്ടു. അവിടെ പഴേവക ആ തരത്തിൽ വളരെ കിടപ്പുണ്ട്. ഇത കണ്ടപ്പോൾ മലയാളത്തിലുള്ളതൊന്നും വേണ്ടെന്നുണ്ടോ എന്ന ഞാൻ ചോദിച്ചു.

കൃഷ്ണൻ – അതൊക്കെ ‘നോൺ‌സെൻസ്സ്’ എഴുതി അയച്ചിട്ടുള്ളതാണ്. എന്റെ ‘ഡിഗ്നിറ്റിക്ക്’ വേണ്ടി മാത്രം മടക്കി അയക്കാതിരിക്കുന്നു എന്നേയുള്ളൂ. വേണമെങ്കിലെടുക്കാം.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_05-150dpi.djvu/40&oldid=167667" എന്ന താളിൽനിന്ന് ശേഖരിച്ചത്