Jump to content

താൾ:RAS 02 05-150dpi.djvu/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


300


ബൃഹസ്പതി.


ഭംഗുരമെന്നും പറവാൻ തരമില്ല. ക്രിസ്താബ്ദം 1878 മുതൽക്കുതന്നെ ആയത കണ്ടുതുടങ്ങിയിരിക്കുന്നു. ംരം ചുമന്ന വലിയ അടയാളത്തിനുപുറമെ മറ്റും അനേകം അടയാളം കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്.

ഇങ്ങിനെയുള്ള ചിഹ്നങ്ങളേകൊണ്ട് ജ്യോതിശ്ശസ്ത്രജ്ഞന്മാർക്ക് ആ മേഘമൂടലിനകത്തുള്ള വിഗ്രഹത്തെപ്പറ്റി കുറച്ചൊന്നു മനസ്സിലാകുവാൻ തരമുണ്ടായേക്കാമെന്ന ഊഹിച്ചുവരുന്നു. ബൃഹസ്പതിയിങ്കൽ ഒരു കാലത്ത് അധികമായ തണുപ്പ് തട്ടുന്നതായാൽ അതിവിസ്തീർണ്ണമായ സമുദ്രങ്ങളായിത്തീരത്തക്കവണ്ണമുള്ള ജലാംശങ്ങൾ ഇപ്പോൾ ആ ഗ്രഹത്തിന്മീതെ ആവിരൂപമായി തങ്ങിനിൽക്കുന്നു എന്ന സംഗതി ഓർക്കുമ്പോൾ അവിടത്തെ മേഘമൂടലിന്റെ വിശാലത എത്രത്തോളമുണ്ടായിരിക്കുമെന്ന് എല്ലാവർക്കും ആലോചിക്കാവുന്നതാണ്. ബൃഹസ്പതിക്ക് ആദിത്യനെപ്പോലെ അതിതീക്ഷ്ണമായ പ്രഭയും ചൂടും ഇല്ലെങ്കിലും അത് ഇപ്പോഴും ജ്വലിച്ചുകൊണ്ടുതന്നെയിരിക്കുന്നു. ംരം സ്ഥിതിക്ക് ആ ഗ്രഹത്തിൽ ജലാംശങ്ങൾ നീരാവിയായോമറ്റൊ അല്ലാതെ വെള്ളമായിരിപ്പാൻ തരമില്ലല്ലൊ. വല്ലപ്രകാരേണയും വെള്ളം അവിടെ വീഴുന്നതാണെങ്കിൽതന്നെ അത് ഉടനെ തിളച്ച് ആവിരൂപമായി പരിണമിക്കയും ചെയ്യും.

ബൃഹസ്പതിയുടെ അവസ്ഥ ഇപ്രകാരമായിരിക്കെ ആ ഗ്രഹം ജീവികളുടെ അധിവാസത്തിന് യോഗ്യമോ എന്ന ചോദ്യത്തിന് അവകാശം തന്നെയില്ല. സന്തപ്തമായ മേഘസമൂഹത്താൽ ചുറ്റും മൂടപ്പെട്ട് ചുട്ടു പഴുത്തുകിടക്കുന്ന ഒരു ഗോളത്തിൽ ഭൂമിയിൽ കാണുന്നപോലെയുള്ള ജന്തുക്കൾക്ക് ജീവിപ്പാൻ ഒരിക്കലും സാധിക്കുന്നതല്ല. എത്രകാലംകൊണ്ട് ആ ഗ്രഹം നിവാസയോഗ്യമായിത്തീരുമെന്ന് ചോദിക്കുന്നപക്ഷം ഒരു തീർച്ചയായ മറുവടിപറവാനും കഴിയുന്നതല്ല. നമ്മുടെ ഭൂമിതന്നെ ഇപ്രകാരം നിവാസത്തിന യോഗ്യമായിത്തീർന്നിട്ടുള്ളത് എത്ര അസംഖ്യസംവത്സരങ്ങൾകൊണ്ടാണെന്ന് ഓർക്കുമ്പോൾ അതിനേക്കാൾ അത്യന്തം വലിപ്പമുള്ള ബൃഹസ്പതിക്ക് എത്ര കാലം വേണമെന്ന വായനക്കാർതന്നെ ഊഹിച്ചുകൊള്ളട്ടെ.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_05-150dpi.djvu/39&oldid=167665" എന്ന താളിൽനിന്ന് ശേഖരിച്ചത്