താൾ:RAS 02 05-150dpi.djvu/3

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു264


കോങ്കണ ബ്രാഹ്മണർ.

വിതാംകൂർ സംസ്ഥാനത്തിൽനിന്ന “എത്‌നോഗ്രാഫിക്ക് സർവ്വെ” എന്നൊരു പരിശോധകസമാജം ഏൎപ്പെടുത്തീട്ടുണ്ട. മേപ്പടി സംസ്ഥാനത്തിൽ നിവസിച്ചുവരുന്ന കൊങ്കണബ്രാഹ്മണരിലെ പ്രമുഖന്മാൎക്ക സ്വജനങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങൾ ശേഖരിപ്പാനായിട്ട് അച്ചടിച്ചോദ്യപ്പട്ടിക ഓരോന്ന് അയച്ചുകൊടുത്തിട്ടുണ്ട. ഈ ചോദ്യങ്ങൾക്ക യഥാർഥമായും ന്യായമായും ഉള്ള ഉത്തരങ്ങൾ എഴുതുന്നതു പ്രയാസമേറിയ പണിയാകകൊണ്ട് അത് എല്ലാവർക്കും സുസാദ്ധ്യമെന്നു തോന്നുന്നില്ല. മേപ്പടി ചോദ്യങ്ങൾക്ക് ഉത്തരം അയക്കാത്തവർ ഈ ഉപന്യാസം അവലംബിച്ച് ഉത്തരം അയക്കാമല്ലോ. അയച്ചവർ തങ്ങളുടെ ഉത്തരത്തിന്ന ശേഷപൂരണമായോ ഖണ്ഡനമായോ മണ്ഡനമായോ യുക്തം‌പോലെ മറ്റി രണ്ടാമതും ഒന്ന് അയക്കുന്നതു നന്നായിരിക്കും. അവധികഴിഞ്ഞുപോയതുകൊണ്ടസ്വജനങ്ങൾ മറുവടി അയച്ചുകഴിഞ്ഞുവെങ്കിൽ തിരുവിതാംകൂർ സംസ്ഥാനത്തിലെ അധികാരികൾ തങ്ങൾക്കുകിട്ടിയ ലേഖനങ്ങളിന്മേൽ ഒരഭിപ്രായം സ്ഥാപിക്കുന്നതിന്നുമുമ്പായിട്ട് എന്റെ ഈ പരിശ്രമങ്ങളേയുംകൂടി ഒന്നു കടാക്ഷിച്ചിട്ടേ തീൎപ്പുകല്പിക്കാവു എന്ന എന്റെ അപേക്ഷക്ക് അവകാശം കിട്ടിയതുകൊണ്ടും ഞാൻ വളരെ കൃതജ്ഞനായിരിക്കുന്നു.

സ്വസ്വജനങ്ങളിൽ അഭിമാനം എല്ലാവൎക്കും സഹജമായിട്ടുള്ളതാകകൊണ്ട കോങ്കണബ്രാഹ്മണരുടെ പൂൎവ്വചരിത്രം എഴുതുന്നത എനിക്ക എത്ര ഹൃദ്യമായിട്ടുള്ളതെന്ന വാസ്തവം ഞാൻ പറഞ്ഞറിയിക്കുന്നതിനേക്കാൾ ഊഹിച്ചറിയുന്നതുനന്ന. എന്നാൽ ഈ സ്നേഹാനുബന്ധം നിഷ്പക്ഷമായും നിൎവ്യാജമായും എഴുതുന്നതിന്ന് ഒരു വിഘ്നമായി ഭവിക്കാൻ വളരെ വഴിയുണ്ടെങ്കിലും ഞാൻ ഒരു ചരിത്രകാരന്റെ നിലയിൽ യഥാൎത്ഥമായ സംഗതികളെ മാത്രമേ ഇവിടെ കാണിക്കുന്നുള്ളൂ. വാദഗ്രസ്തങ്ങളായ സംഗതികളിൽ അഭിപ്രായഭേദങ്ങളെ വിശദമായി പറഞ്ഞ സ്വാഭിപ്രായം അറിയിച്ച സിദ്ധാന്തപക്ഷം മഹാജനങ്ങൾ നിൎണ്ണയിക്കട്ടെ എന്ന സംകല്പത്തോടുകൂടി ആ ഭാരം സജ്ജനങ്ങളിൽ സമർപ്പിക്കുന്നു.

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_05-150dpi.djvu/3&oldid=167655" എന്ന താളിൽനിന്ന് ശേഖരിച്ചത്