താൾ:RAS 02 05-150dpi.djvu/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


265

രസികരഞ്ജിനി


പശ്ചിമതീരത്തു നിവസിച്ചുവരുന്ന എല്ലാ ബ്രാഹ്മണരുടെയും "ഒരു പൂൎവ്വചരിത്രം എഴുതുന്നതിന്നു ഞാൻ ബഹുകാലമായി ശ്രമിച്ചുവരുന്നു. എന്നാൽ കുറേക്കാലമായി രോഗോപദ്രവത്താൽ ശരീരശക്തി ക്ഷയിച്ചുപോയതുകൊണ്ടു പത്രവ്യവഹാരങ്ങളിലും മറ്റും ഏൎപ്പെടാൻ സാധിക്കാതെ വന്നിരിക്കുന്നു. അതുകൊണ്ട് ഈ മനോരഥം വിഫലമാവാനാണ വളരെ എളുപ്പം", എന്നഭാവിച്ചു സ്വജനങ്ങളുടെ ചരിത്രമെങ്കിലും ഈ അവസരത്തിൽ പ്രസിദ്ധപ്പെടുത്താതിരുന്നാൽ എന്റെ പരിശ്രമങ്ങൾ എല്ലാം നഷ്ടമാകുമെന്നുവെച്ച് ഇതിന്നു ഞാൻ തുനിഞ്ഞിരിക്കുന്നു. നമ്പൂരിമാർ കേരളത്തിൽ ഏതുകാലത്തുവന്നു എന്ന കാലനിൎണ്ണയം ഞാൻ ചെയ്തിട്ടുണ്ട. അത് അധികം താമസിക്കാതെ "മലബാർ ക്വാർടർലി റിവ്യൂ" എന്ന ത്രൈമാസിക പുസ്തകത്തിൽ ഇംഗ്ലീഷിലും തൎജ്ജമ ഒരു മലയാള മാസികയിലും ഉടനെ പ്രസിദ്ധപ്പെടുത്തും. മറ്റു ബ്രാഹ്മണരുടെയും ചരിത്രങ്ങൾ യുക്തിയുക്തമായും സപ്രമാണമായും ഞാൻ ഉപപാദിക്കേണമെന്നു ഈശ്വര സങ്കല്പിതമാകുന്നു എങ്കിൽ അതും ജഗദീശ്വരൻ സാധിപ്പിച്ചുകൊള്ളട്ടെ. കേരളത്തിൽ ബഹുകാലമായി നിവസിച്ചുവരുന്ന കൊങ്കണ ബ്രാഹ്മണന്മാർ ദാരിദ്ര്യോപഹതന്മാരായി കഷ്ടനഷ്ടങ്ങളെ അനുഭവിച്ചു വളരെ ദയനീയമായ അവസ്ഥയിലാകുന്നു ഇരിക്കുന്നത. നമ്പൂരിമാരും ഇവരും മാത്രം ഉത്തര ഹിന്ദുസ്ഥാനത്തിൽ നിന്നു ശ്രീപരശുരാമന്റെ ആജ്ഞപ്രകാരം പശ്ചിമതീരത്തു വന്നവർ എന്നും പശ്ചിമതീരത്തിലെ മറ്റുബ്രാഹ്മണരെ ശ്രീപരശുരാമൻ നിൎമ്മിച്ചു എന്നും പറയുന്ന പുരാണകഥകൾ വിശ്വാസയോഗ്യങ്ങളാകുന്നു എങ്കിൽ കേരളീയർ ഇവരെയും കേരളത്തിലെ ഒരു അംഗമായി സസ്നേഹാനുരാഗം വിചാരിച്ചുകൊള്ളേണമെന്ന അപേക്ഷയോടെ ഈ പൂൎവ്വപീഠികയെ ഇവിടെ മതിയാക്കുന്നു.

1. കോങ്കണബ്രാഹ്മണരുടെ പേരുകൾ.


സിന്ധുനദീതീരത്തുള്ള കറാച്ചിമുതൽ തിരുവിതാങ്കൂറു സംസ്ഥാനത്തിലെ വൎക്കലവരെയും ഉള്ള പശ്ചിമതീരത്തും ഉൾനാട്ടിൽ ഇന്ദൂർ, മാലവ, ഗ്വാലിയോർ, നാസിക, പൂണാ, സോളാപൂ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_05-150dpi.djvu/4&oldid=167666" എന്ന താളിൽനിന്ന് ശേഖരിച്ചത്