Jump to content

താൾ:RAS 02 05-150dpi.djvu/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രസികരജ്ഞിനി അഭിവൃദ്ധിയെ പ്രാപിപ്പിക്കാനൊ ഉള്ള വാസനാവിശേഷങ്ങൾ മൃഗങ്ങൾക്കില്ല. മനുഷ്യനുമാത്രമെ ഇത് ശക്യമായിരിക്കുന്നുള്ളൂ. അമേരിക്കയിലെ മഹാകവികളിൽ ഒരാളആയ ലോങ്ഫെ്ല്ലോ, വിദ്യ അതി വിസ്തൃതമായതും മനുഷ്യകാലം ക്ഷഭംഗുരമായതും, ആണെന്നു പറഞ്ഞിട്ടുണ്ട്. ഹ്രസ്വകാലജീവിയായ മനുഷ്യൻ അപാരമായ വിദ്യയെ സംഗ്രഹിക്കുന്നതെങ്ങിനെയാണ് കലാർണ്ണവത്തെ തരണം ചെയ്വാൻ ഒരു ജീവകാലത്തിൽ ആർക്കും തന്നെ കഴിയുകയില്ല. ഇതിൻറെ സാമാന്യരൂപത്തെ ഗ്രഹിക്കുകയും: ചില ഭാഗങ്ങളെ സവിസ്തരം തിരഞ്ഞറിയുകയും, ചെയ്താൽ വിദ്യാർത്ഥിയുടെഭാരം ഏകദേശം നിർവ്വഹിക്കപ്പെട്ടു എന്നു വിചാരിക്കേണ്ടിയിരിക്കുന്നു. പൂർവ്വകാലങ്ങളിൽ വിദ്യയ്ക്ക് ഏതാണ്ട് അതിരുബന്ധനം ഉണ്ടായിരുന്നു. അക്കാലങ്ങളിൽ സശ്രദ്ധനായ ഒരു അദ്ധ്യോതാവിൽ വിദ്യാസർവ്വസ്വത്തെ നേടുന്നതിന് ഇത്ര സാദ്ധ്യമായ കർഷകവൃത്തി ആവശ്യമായിരുന്നില്ല. ഉൽകൃഷ്ട വിദ്യാഭ്യാസം എന്നതിൽ ഇദാനീന്തന കാലങ്ങളിൽ, ഒരു വിഷയത്തെ സംബന്ധിച്ചുള്ള ആദ്യന്തകമായ ജ്ഞാന ലാഭമോ, അനേക വിഷയങ്ങളെ സംസ്പർശിക്കുന്ന കിഞ്ചിദ് ജ്ഞാനമോ, ചോർന്നിരിക്കാൻ തരമില്ല. ചില വിഷയങ്ങളെ ലേപാനം ചെയ്യുന്നതായ ഒരു മാതിരി സാമാന്യ പരിചയവും ഒരു വിഷയത്തെ ആശ്ലേഷിക്കുന്നതൊ, അതിൻറെ ചില ഭാഗങ്ങളെ മാത്രം കറിക്കുന്നതോ, ആയ പൂർണ്ണജ്ഞാനവും ഒരുത്തന് ഇക്കാലത്തു സ്വകീയമാക്കാൻ സാധിക്കുമെങ്കിൽ അവൻ ഇപ്പോൾ പരിഷ്കൃതമായ സ്ഥാനത്തിന് അർഹനാകുമെന്നു നമുക്കു വിചാരിക്കുന്നതിന് അനുവാദമുണ്ട്. പൂർവ്വധികം വിദ്യാവിധികളെ ക്രോഡീകരിക്കപ്പെടേണ്ടി വരുന്നത് ഇക്കാലത്ത് വിഷയങ്ങൾക്ക് നാനാത്വവും ബാഹുല്യവും ഗംഭീരതയും വർദ്ധിച്ചിരിക്കുന്നതിനാൽ മാത്രമാകുന്നു. രം കാരണങ്ങളാൽ ഇപ്പോൾ ഒരുത്തൻ സ്വായത്തമാക്കാൻ ഉദ്യമിക്കേണ്ടവിദ്യ, തൻറെ വാസനക്കുയോജിച്ചതും പ്രകൃതിക്കനുസരിച്ചതും ലോകോപകാരയുക്തയും, ആയിരിക്കേണ്ടതാണെന്നു സിദ്ധിമാകുന്നുവല്ലോ. ഇപ്രകാരം അഭ്യസ്തയായ വിദ്യ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_05-150dpi.djvu/18&oldid=167642" എന്ന താളിൽനിന്ന് ശേഖരിച്ചത്