Jump to content

താൾ:RAS 02 05-150dpi.djvu/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മാനുഷപരിഷ്ക്കരണം സുഖാനന്ദങ്ങൾക്കും പരിഷ്കാരിയ്ക്കും ഒന്നുപോലെ അഭ്യുന്നതിയെ പ്രദാനം ചെയ്യുന്നതും ആയിരിക്കേണ്ടതാകുന്നു. നാലാമതായി നാം ആലോചനയെ നയിപ്പിക്കേണ്ടത് കല്പനാശക്തി എന്ന മാനവശക്തിയിലെക്കാണ്. മാനവഗുണങ്ങളിൽ സർവ്വപ്രധാനമായത് കല്പനാശക്തിയായിരിക്കെ, അതിനെ ദൃഢീകരികുക്കയും, വർദ്ധിപ്പികുക്കയും ചെയ്യുന്നതായ യാതൊരു അഭ്യാസവൃത്തിയും ഉത്തമവിദ്യാഭ്യാസകർമ്മത്തിൻറെ അംഗമായിരിക്കണമെല്ലൊ. കൃതികളെ നിർമ്മിക്കുവാനുള്ളവാസനയോ വൈദദ്ധ്യമോ, കല്പനാശക്തിയുടെ സന്താനമാണല്ലൊ. രം ശക്തിതന്നെയാണ കവിയേയും ശാസ്ത്രജ്ഞനേയും യന്ത്രകാരകനേയും, സർവ്വശ്ലാഘ്യങ്ങളായ മാതൃകാകാവ്യങ്ങളേയും, ഉപകരണങ്ങളേയും, ലേഖനങ്ങളേയും, ചിത്രങ്ങളേയും, ഇതരസാമഗ്രികളേയും, രചിക്കുന്നതിനു സമർത്ഥനാക്കിച്ചമയ്ക്കുന്നത്. ആയതിനാൽ പരിഷ്കാരസ്ഥാനത്തെ അഭിഖഷിക്കുന്ന യാതൊരു പ്രവർത്തകനും, രം ശക്തിയെ കരസ്ഥമാക്കുന്നതിനുള്ള ശ്രമത്തെ ഒഴിക്കരുതാത്തതാകുന്നു. കല്പനാശക്തിയുടെ അമേയമായ മാഹാത്മ്യം കഴിഞ്ഞശതവർഷത്തിലാണ പ്രത്യക്ഷമായിഭവിച്ചു മനുഷ്യരുടെ വിസ്മയത്തെ ബലാൽക്കാരേണ ആകർഷിക്കാൻ ആരംഭിച്ചത്. പ്രസ്തുതശതാബ്ദകാലത്തിലും രം ശക്തിയുടെ മഹത്വം, ജനങ്ങളെ ഭൂമിപ്പിക്കും എന്നുള്ളതിലേക്കു യാതൊരുസംശയവും ഇല്ല. കല്പനാശക്തിയാൽ നിർമ്മിക്കപ്പെട്ടവയായപുകവണ്ടി, കന്പിത്തപാൽ, വിദ്യൽപ്രേരിതതങ്ങളായനത്രശതങ്ങൾ, ഇവയും, മറ്റു ശാസ്ത്രാപകരണങ്ങളും നാൾക്കുനാൾ പരിഷ്രിക്കപ്പെടാൻ ഇടയുണ്ടല്ലൊ. ചില പാശ്ചാത്യഭിഷഗ്വരനമാരുടെ അഭിപ്രായം അധികകാലം കഴിയുന്നതിനുമുന്പായി ചില മൃതസഞ്ജീവനിവിദ്യകൾകൂടിയും കരതലഗതങ്ങൾ ആയിതീരുമെന്നാണ്. മേല്പറയപ്പെട്ടതിൻറെ ചുരുക്കം, ഇത്രതന്നെ. പരിഷ്കാരത്തെ കാക്ഷിക്കുന്നവർ ഇക്കാലത്തു സ്വഭാഷാസംസ്കരണവും, അന്യഭാഷാഭ്യസനവും, കലാസന്പാദനവും, കല്പനാശക്തിഗ്രഹണവും, സ്വീകീയമാക്കേണ്ടിയിരിക്കുന്നു.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_05-150dpi.djvu/19&oldid=167643" എന്ന താളിൽനിന്ന് ശേഖരിച്ചത്