താൾ:RAS 02 03-150dpi.djvu/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒരാളുടെ ആയിരിക്കണമെന്നല്ലേ വിചാരിക്കേണ്ടത്? അടിയുടെ ആക്രുതിയും വലിപ്പവും നോക്കിയപ്പോൾ കാര്യസ്ഥന്റെതന്നെയെന്ന് തീർച്ചയായി. ഞാൻ പരിവട്ടത്തെ പടി പിന്നിട്ടപ്പോൾ പത്തുമണി കഴിഞ്ഞിരുന്നു. അടികളുടെ ഗതികൊണ്ട് അതുവരെ കാര്യസ്ഥൻ തിരിച്ചുപോയിട്ടില്ലെന്നും മനസ്സിലായി” “പതിനൊന്ന് മണിക്ക് കിഴക്കോട്ടു പോയി എന്നും ഊണുകഴിഞ്ഞുവെന്നും എങ്ങിനെയാണ് മനസ്സിലായത്?” എനു ചോദിച്ചത് കുമാരൻ നായരാണ്. “ഞാൻ പറഞ്ഞതുപോലെയുള്ള അടികൾ കാണുന്നുണ്ടോ എന്ന് വഴിയുടെ വലത്തുപുറത്തുള്ള മണൽ പ്രദേശത്തു നോക്കു. അവയുടെ പോക്ക് കിഴക്കോട്ടല്ലേ? അവയിൽ ചിലത് കോടതിക്കു വരുന്നവരുടെ കാലടികളേക്കൊണ്ട് കാണാതായിട്ടുണ്ട്. പതിനൊന്നു മണിയോടുകൂടീ ആളുകളും കോടതിയിലെത്തിക്കഴിഞ്ഞിരിക്കുന്നു. വിശേഷിച്ച് തെളിഞ്ഞിട്ടുള്ള അടികൾ അടുഥ്റ്റടുത്തിരിക്കുന്നില്ലെ. ഒന്നു നോക്കു. കൂനുള്ളവർക്കു വയറു നിറഞ്ഞിരിക്കുമ്പോൾ കാലകത്തി വക്കുവാൻ സാധിക്കില്ല. പിന്നെ പരിചയക്കാരുടെ വീട്ടിൽ കാലത്തു ചെന്ന് ഉച്ചവരെ താമസിച്ചാൽ പട്ടിണിയിട്ടു പറഞ്ഞയക്കാറുണ്ടോ?” “ഇനി കാറ്റിന്റെ ഗതിയിൽ നിന്ന്” കാര്യസ്ഥൻ പറഞ്ഞതുകൂടീ മനസ്സിലാക്കിക്കഴിഞ്ഞിട്ടുണ്ടെങ്കിൽ ഞങ്ങൾ വന്ന വഴിയേ പോക്കോളാം. നിങ്ങൾ വെറുതേ ബുദ്ധിമുട്ടേണ്ട.” എന്നു കുഞ്ഞിരാമൻ നായർ പറഞ്ഞതിൽ പ്രക്രുതിശാസ്ത്രവിരുദ്ധമായ ഒരു പ്രയോഗം കുമാരൻ നായർക്കത്ര സുഖമായില്ല. “നല്ലവണ്ണം മനസ്സിരുത്തുവാനുള്ള മിടുക്കും അതിനടുത്ത പരിചയവും ഉള്ളവർക്ക് വായുവിന്റെ എത്രയും സൂക്ഷമമായ ചലനഭേദത്തിൽ നിന്ന് ഏറ്റവും കലർന്നിട്ടുള്ള ശബ്ദവും കൂടീ വേർതിരിച്ചറിയുവാനുള്ള ഒരു പ്രത്യേകശക്തി ഉണ്ടാവുന്നതല്ലെന്ന് സിദ്ധാന്തിക്കുന്നില്ല. പക്ഷേ ഞാൻ അത് ശീലിച്ചിട്ടില്ല. അതുകൊണ്ട് കാര്യസ്ഥൻ ഇന്നു നിങ്ങളോടു പറഞ്ഞത് എനിക്കു മനസ്സിലാവണമെങ്കിൽ നിങ്ങൾ പറഞ്ഞു കേൾക്കുകതന്നെ വേണം. വരൂ ഇനി ഏന്തെങ്കിലും അമാന്തിക്കേണ്ട. നടക്കുന്ന വഴിക്കു സംസാരിക്കാം.”




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujithkr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_03-150dpi.djvu/58&oldid=167537" എന്ന താളിൽനിന്ന് ശേഖരിച്ചത്