Jump to content

താൾ:RAS 02 03-150dpi.djvu/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ന്ന നേരം‌പോക്കായിട്ട് ചിരിച്ചുംകൊണ്ടു പറഞ്ഞു. സംസാരിക്കുന്ന സമയത്ത് ദ്രുഷ്ടി കുഞ്ഞിരാമൻ‌നായരുടെ മുഖത്തായിരുന്നില്ല. ഉദാസീനമെന്നപോലെ വഴിയുടെ വലത്തുവശത്ത് സഞ്ചരിക്കുകയായിരുന്നു. സ്റ്റേഷനാപ്സരുടെ വാക്കിൽനിന്ന് കുഞ്ഞിരാമൻ നായർ യഥാശ്രുതമായാ അർത്ഥം ഗ്രഹിച്ചിട്ട്- “അല്ലാ! കാര്യസ്ഥനെക്കണ്ടു സംസാരിക്കുക കഴിഞ്ഞുവോ? ഞങ്ങൾ ഈ വഴിയൊക്കെ നടന്നുവന്നത് നിഷ്ഫലമായി എന്നുണ്ടോ?” എന്നു ചോദിച്ചതിന്നുത്തരമായി,- “ഇല്ല“ എന്നരണ്ടക്ഷരം ഒരു ചോദ്യത്തിനു കൂടി എടകൊടുത്തു. “എന്നാൽ വല്ലവരും പറഞ്ഞിരിക്കാം അല്ലേ?” എന്നതിന്ന്, “അതും ഇല്ല” എന്നായിരുന്നു സമാധാനം. ഇത് ഭാസ്കരമേനോൻ വിചാരിച്ചപോലെ ഫലിച്ചു. ചെപ്പടിവിദ്യകാട്ടുകയോ കടം പറകയോ ചെയ്യുമ്പോൾ ബാൽന്മാർക്കുണ്ടാവുന്നതുപോലെയുള്ളരൽഭുതഭാവം കുമാരൻ നായരുടെ മനസ്സിലുദിച്ച്ത് മുന്നോട്ടു തള്ളിയ മുഖത്തിലും കലർക്കെ വിടർത്തിയ മിഴികളിലും ധാരാളം തെളിഞ്ഞിരുന്നു. കുമാരൻ നായരുടെ മനസ്സിലുദിച്ച് മുഖത്ത് തെളിഞ്ഞ ആശ്ചര്യഭാവം വാചകരൂപേണ സ്റ്റേഷനാപ്സരുടെ ചെവികളിലേക്കു പകർന്നത് കുമാരൻ നായരായിരുന്നു. “പിന്നെയെങ്ങിനെയാണ് നിങ്ങൾക്കിതുമനസ്സിലായത്.” “കാര്യസ്ഥനേ കണ്ടുകിട്ടിയാൽ വിവരം ചോദിച്ചറിഞ്ഞ് എന്നോടു വന്നുപറഞ്ഞുകൊള്ളാമെന്നു നിങ്ങൾ തന്നെ ഏറ്റിട്ടില്ലേ?” “കാര്യസ്ഥന്റെ ചരിത്രം മുഴുവനും ഇതുകൊണ്ടറിയാറായോ?’ “ഇതുകൊണ്ട് നിങ്ങൾ കാര്യസ്ഥനെകണ്ടു എന്നൂഹിക്കരുതോ? നിങ്ങളുടെ പടിക്കൽ മുൻ‌ഭാഗം അധിമ പതിഞ്ഞിട്ടുള്ള കുറേ അടികൾ കണ്ടൂ. മുടന്തന്മാരുടെയാണെങ്കിൽ രണ്ടടികളും ഒരുപോലെയായിരിക്കുവാൻ തരമില്ല. മടമ്പുയർത്തി നടക്കുന്ന ചിലവകക്കാരുണ്ട്. അവരുടെയാണെങ്കിൽ ഉപ്പുകുറ്റി മണ്ണിൽ പതിഞ്ഞു കാണുവാനും വഴിയില്ല. ഈ സംഗതികളിൽ നന്ന കൂനുള്ള




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujithkr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_03-150dpi.djvu/57&oldid=167536" എന്ന താളിൽനിന്ന് ശേഖരിച്ചത്