Jump to content

താൾ:RAS 02 03-150dpi.djvu/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-179-

ഷാരങ്ങളും നമ്മെ ബാധിക്കുകയും ചെയ്തിട്ടുണ്ട്.അവരുടെ ഇടയിൽ നടപ്പായിരുന്ന പലേ സമ്പ്രദായങ്ങളും നമ്മുടെ ഇടയിൽ നടപ്പാക്കുവാൻ പലർക്കും ആഗ്രഹമുണ്ടായിരുന്നു.അവർ കാണിച്ച പോലെ കാണിക്കാനും അവർ നടന്നപോലെ നടപ്പാനും പലരും ശ്രമിച്ചുവന്നു.എന്തിനു വളരെപ്പറയുന്നു? oരo ഇംഗ്ലീഷുപത്രങ്ങളും മാസികകളും കണ്ടിട്ടു വേണ്ടില്ലെന്നു തോന്നുകയാൽ ക്രമേണ സ്വദേശാഭിമാനികളായ പലരും ഇന്ത്യയിൽ തങ്ങളുടെ ഭാഷയിലും വർത്തമാനപത്രങ്ങൾ നടത്തുവാൻ തുടങ്ങി. പക്ഷേ മലയാളത്തിൽ oരo സമ്പ്രദായം കടന്നുപിടിച്ചിട്ട് ഇപ്പോൾ 30. കൊല്ലത്തിൽ അധികമായിട്ടില്ല. മലയാളത്തിൽ വർത്തമാനക്കടലാസുകൾ ഉണ്ടെന്ന് ജനങ്ങൾക്ക് മനസ്സിലാക്കിയത് തന്നെ "കേരളപത്രിക"*യാണെന്നു കൂടിപ്പറയാവുന്നതാകുന്നു.അപരിഷ്കൃതന്മാരായ കാരണവന്മാർ ഇപ്പോഴും എല്ലാ വർത്തമാനക്കടലാസുകളേയും കേരളപത്രിക എന്നു വിളിച്ചുവരുന്നുണ്ടല്ലോ. ഏതായാലും oരo 30.കൊല്ലങ്ങൾക്കിടയിൽ അനവധി പത്രങ്ങളും മാസികകളും പുറപ്പെടുകയും അനവധിഅല്പായുസ്സായി അവസാനിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ മലയാളഭാഷയിൽ മാസികകളും പത്രങ്ങളുമായി അയ്മ്പതിൽ അധിക ++മുണ്ടെന്നുതോന്നുന്നില്ല.

മലയാളപത്രങ്ങളിൽ മിക്കതിലും മുഖ്യമായി ഗവർമ്മേണ്ടിനേപ്പറ്റിയും സ്വദേശവർത്തമാനങ്ങളേപ്പറ്റിയും ദുർല്ലഭം ചില പരദേശവർത്തമാനങ്ങളേപ്പറ്റിയുമാണു പ്രദിപാദിക്കാറുള്ളത്. മാസികകളിലാകട്ടെ ഗവർമ്മേണ്ടിനേപ്പറ്റി ശബ്ദിക്കാറേ ഇല്ല. അവയുടെ പ്രവൃത്തിഭാഷയെ പോഷിപ്പിക്കയും ജനങ്ങളെ പരിഷ്കരിക്കയുമാണു. എല്ലാംകൊണ്ടും ഇംഗ്ലീഷ് കടലാസ്സൂകളെ മാതൃകകളാക്കിത്തന്നെയാണു മലയാളക്കടലാസ്സുകൾ പുറപ്പെടുന്നത് എന്ന അവ വായിച്ചാൽ നല്ലവണ്ണം വെളിവാകുന്നുണ്ട്.


 *"സത്യനാദകാഹള"ത്തിന്റെ തുടർച്ചയായ "സത്യനാദ"ത്തിനു 27-ഉം "കേരളമിത്ര"ത്തിനു 23-ഉം "കേരളപത്രികക്കു 20 മാത്രവും കൊല്ലങ്ങൾ പഴക്കമുള്ളതായി കാണുന്നു.
 ++ 16 വർത്തമാനപത്രങ്ങളും 14 മാസികകളും കൂടി ആകെ 30 മാത്രമെ ഉള്ളൂ.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_03-150dpi.djvu/40&oldid=167518" എന്ന താളിൽനിന്ന് ശേഖരിച്ചത്